Air India Flight Emergency Landing: എയർ ഇന്ത്യാ വിമാനത്തിൻ്റെ എഞ്ചിന് തീ പിടിച്ചു; യാത്രക്കാർക്ക് നാട്ടിലെത്താൻ അവസരം ഒരുക്കി
Air India Emergency Landing Updates: ലാൻഡിംഗിന് ശേഷം മൊത്തം യാത്രക്കാരെയും ആറ് ജീവനക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയിരുന്നു.
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ എഞ്ചിനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ശനിയാഴ്ച രാത്രി ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി.
Also Read: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്
ലാൻഡിംഗിന് ശേഷം മൊത്തം യാത്രക്കാരെയും ആറ് ജീവനക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയിരുന്നു. IX 1132 എന്ന വിമാനമാണ് രാത്രി 11:12 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം വലത് ഭാഗത്തെ എഞ്ചിനിൽ തീപിടിത്തം കണ്ട ഓൺബോർഡ് ജീവനക്കാർ എയർ ട്രാഫിക് കൺട്രോളറെ വിവരമറിയിക്കുകയായിരുന്നു.
Also Read: ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും അപ്രതീക്ഷിത നേട്ടങ്ങൾ!
തുടർന്ന് തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് നാട്ടിലെത്താൻ പകരം സംവിധാനമൊരുക്കി. ഇന്ന് 9:30 നുള്ള വിമാനത്തിൽ യാത്രക്കാരെ നാട്ടിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകി പകരം സംവിധാനം ഒരുക്കാത്തതിൽ യാത്രക്കാർ വലിയ രീതിയിൽ പ്രതിഷേധിച്ചിരുന്നു. ഇതിൽ ചില യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെങ്കിലും ചിലർക്ക് സൗകര്യങ്ങളൊരുക്കിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.