Health Tips | മികച്ച ആരോഗ്യത്തിന് പയറുവർഗങ്ങൾ ഉത്തമം; പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഇങ്ങനെ...
നല്ല ആരോഗ്യമുള്ളവരായി നമ്മെ നിലനിർത്തുന്നതിൽ പയറുവർഗങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ആരോഗ്യമുള്ളവരായിരിക്കാൻ മികച്ച ഭക്ഷണം കഴിക്കുന്ന എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ആരോഗ്യകരവും അപകടരഹിതവുമായ ജീവിതം നയിക്കാൻ, ഭക്ഷണം പ്രധാനമാണ്. നല്ല ആരോഗ്യമുള്ളവരായി നമ്മെ നിലനിർത്തുന്നതിൽ പയറുവർഗങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ പയറുവർഗങ്ങൾ അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. പയറുവർഗങ്ങൾ ശരിയായ രീതിയിൽ എങ്ങനെ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്ന് നോക്കാം.
പോഷകാഹാര വിദഗ്ധ റുജുത ദിവേകർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പയറുവർഗങ്ങൾ ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് അഞ്ച് തരം പയറുവർഗങ്ങൾ വ്യത്യസ്ത രീതിയിൽ കഴിക്കുക. പയറുവർഗങ്ങൾ കുതിർത്ത് മുളപ്പിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പയറുവർഗങ്ങൾ. എന്നാൽ, പലർക്കും ഇവ കഴിക്കുമ്പോൾ ഗ്യാസ്, വയറു വീർക്കൽ, ദഹനക്കേട് തുടങ്ങിയവ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പയറുവർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നത് വളരെ മികച്ച ആരോഗ്യം പ്രധാനം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...