ബംഗാള്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍;രാജ് ഭവന്‍ നിരീക്ഷണത്തിലാണെന്നും ഗവര്‍ണര്‍!
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി,ഗവര്‍ണര്‍ പോര് പുതിയ തലത്തില്‍,
കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി,ഗവര്‍ണര്‍ പോര് പുതിയ തലത്തില്‍,
രാജ് ഭവന്‍ നിരീക്ഷണത്തിലാണെന്നും ഇത് സ്ഥാപനത്തിന്‍റെ പവിത്രത ഇല്ലാതാക്കുന്നതാണെന്നും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ പറയുന്നു.
സംസ്ഥാനത്ത് അധാര്‍മികത നിലനില്‍ക്കുകയാണെന്നും ഗവര്‍ണര്‍ പറയുന്നു.
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഒരുവര്‍ഷമായി തുടരുകയാണ്.
രാജ് ഭവന്‍ നിരീക്ഷണത്തിലാണ് എന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ഗവര്‍ണര്‍,
രാജ് ഭവന്‍റെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നേരത്തെ സ്വാതന്ത്ര്യ ദിനത്തില്‍ രാജ് ഭവനില്‍ ചായ സത്ക്കാരം ഒഴിവാക്കിയതിലും സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച്
ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു.
Also Read:പശ്ചിമ ബംഗാള്‍;തൃണമൂല്‍ കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ബിജെപി
സംഭവത്തില്‍ അതൃപ്തി പ്രകടമാക്കി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം സംസ്ഥാനത്ത് തൃണമൂല്‍ അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണ് എന്ന് ആരോപിച്ച് ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.
ഗവര്‍ണര്‍ക്ക് ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന രാഷ്ട്രീയ ആക്രമണങ്ങളില്‍ നടപടിയെടുക്കണം
എന്ന് ആവശ്യപെട്ട് നിവേദനം നല്‍കിയിരുന്നു.