വൈറൽ വീഡിയോ: തുടർച്ചയായ നാലാം ദിവസവും, ബെംഗളൂരുവിൽ കനത്ത മഴ നാശം വിതയ്ക്കുകയാണ്. വെള്ളപ്പൊക്കം സാധാരണ ജന ജീവിതത്തെ മോശമായി ബാധിച്ചിരിക്കുകയാണ്. മരണങ്ങളും നാശനഷ്ടങ്ങളും ഉയരുകയാണ്. ഇനിയും മഴ തുടർന്നേക്കുമെന്ന പ്രവചനം ബെംഗളൂരുവിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിന് ചെറിയ ശമനം വന്നപ്പോൾ പലരും വീടുകളുടെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനും വീടുകളിൽ നിന്ന് വെള്ളം ഒഴുക്കിക്കളയുന്നതിനും താമസ സ്ഥലങ്ങളിലേക്ക് എത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളത്തിനടിയിലായ പ്രദേശങ്ങളിലെയും അപ്പാർട്ടുമെന്റുകളിലെയും താമസക്കാർ വെള്ളം വറ്റിക്കാനും വീടുകളിൽ നിന്നും ബേസ്‌മെന്റുകളിൽ നിന്നും ചെളി നീക്കം ചെയ്യാനും ശ്രമിക്കുകയാണ്. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് തുടരുകയാണ്. ചില പ്രദേശങ്ങളിൽ ഇപ്പോഴും വാഹന ​ഗതാ​ഗതം സാധാരണ നിലയിൽ ആയിട്ടില്ല. പ്രളയബാധിത പ്രദേശങ്ങളിലെ അപ്പാർട്ട്‌മെന്റുകളിലെയും വീടുകളിലെയും താമസക്കാർ, ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും ഹോട്ടലുകളിലുമൊക്കെയാണ് തങ്ങിയിരുന്നത്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി പലരും വീടുകളിലേക്ക് മടങ്ങുകയാണ്.



ALSO READ: Fishermen alert: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള തീരത്ത് നാളെ മത്സ്യബന്ധനത്തിന് വിലക്ക്


വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങൾക്കിടയിൽ, എപ്സിലോണിലെ ഉയർന്ന പ്രദേശത്തുള്ള തന്റെ വില്ലയുടെ സ്വീകരണമുറിയിൽ ഒരാൾ നീന്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങളിൽ വീട്ടുപകരണങ്ങൾ ചുറ്റും പൊങ്ങിക്കിടക്കുന്നതിനിടയിൽ, വെള്ളം നിറഞ്ഞ വീടിന്റെ താഴത്തെ നിലയിലൂടെ ഒരു മനുഷ്യൻ നീന്തുന്നത് കാണാം. വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി, ബ്രിട്ടാനിയ സിഇഒ വരുൺ ബെറി, ബൈജൂസ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ, ബിഗ് ബാസ്‌ക്കറ്റ് സഹസ്ഥാപകൻ അഭിനയ് ചൗധരി തുടങ്ങിയ കോടീശ്വരന്മാർ താമസിക്കുന്ന ബെംഗളൂരുവിലെ ഒരു പ്രദേശമാണ് എപ്സിലോൺ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.