സെമി-ഹൈ ട്രെയിൻ സർവീസ്: മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന പുതിയ സെമി-ഹൈ ട്രെയിൻ സർവീസ് ബ്രോഡ്ഗേജ് ലൈൻ ഏതാനും മാസങ്ങൾക്കുള്ളിൽ രണ്ട് നഗരങ്ങൾക്കുമിടയിൽ ആരംഭിക്കാൻ പദ്ധതിയിട്ട് ദക്ഷിണ റെയിൽവേ. പുതിയ സെമി-ഹൈ വൈഡ് ഗേജ് ലൈൻ പൂർത്തിയായാൽ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും.


COMMERCIAL BREAK
SCROLL TO CONTINUE READING

16 കോച്ചുകളും രണ്ട് എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമുള്ള ഫുൾ റിസർവ്ഡ് ട്രെയിനായിരിക്കും പുതിയതായി സർവീസ് ആരംഭിക്കുക. ബെംഗളൂരു-ചെന്നൈ യാത്രാ സമയം രണ്ട് മണിക്കൂർ 15 മിനിറ്റ് ആയിരിക്കും. ബെംഗളൂരുവിലെ ബൈപ്പനഹള്ളിക്കും ചെന്നൈ സെൻട്രലിനും ഇടയിലുള്ള ഏകദേശം 350 കിലോമീറ്റർ ദൈർഘ്യമുള്ള സർവേയ്ക്ക് റെയിൽവേ മന്ത്രാലയം 8.3 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.


ALSO READ: Kozhikode Train Fire: കോഴിക്കോട് ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ


200 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിന് ട്രാക്ക് നവീകരിക്കാൻ ദക്ഷിണ റെയിൽവേക്ക് പദ്ധതിയുണ്ട്. നവീകരണം ഈ വർഷം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ബെംഗളൂരു-ചെന്നൈ റൂട്ട് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ റൂട്ടുകളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ശരാശരി 81 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസ് നാല് മണിക്കൂറും 25 മിനിറ്റും കൊണ്ട് യാത്ര പൂർത്തിയാക്കുന്ന ബാംഗ്ലൂർ-ചെന്നൈ പാതയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.