ലഖ്നൗ: അയോധ്യ വിഷയത്തില്‍ സുപ്രീംകോടതിയുടേത് ഏറ്റവും മികച്ച വിധിയാണെന്ന് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്മി (Wasim Rizmi) അഭിപ്രായപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ ബോര്‍ഡ് അനുകൂലിക്കുന്നുണ്ടെന്നും ക്ഷേത്രത്തിന്‍റെ ആദ്യഘട്ട നിര്‍മ്മാണത്തിനായി 51,000 രൂപ സംഭാവന നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.


ക്ഷേത്രത്തിന്‍റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് രാമ ഭക്തര്‍ക്ക് അഭിമാനകരമാണെന്നും വസീം റിസ്മി അഭിപ്രായപ്പെട്ടു.


മാത്രമല്ല ശ്രീരാമന്‍ നമ്മുടെയെല്ലാം പൂര്‍വ്വികനാണെന്നും മുസ്ലീങ്ങള്‍ക്ക് വേണ്ടി 51000 രൂപ ക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കുന്നുവെന്നും Wasim Rizmi പറഞ്ഞു.    


അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി പള്ളി പണിയാന്‍ വേണ്ടി സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ സ്ഥലം പ്രത്യേകം അനുവദിക്കണമെന്നും കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.