ന്യൂഡൽഹി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ബാങ്കുകളും പലിശ നിരക്ക് വർധിപ്പിക്കാൻ തുടങ്ങി.പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയും അടുത്തിടെ തങ്ങളുടെ എഫ്ഡി നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഇത്തരത്തിൽ മികച്ച പലിശ നിരക്ക് സ്ഥിര നിക്ഷേപകർക്ക് നൽകുന്ന ബാങ്കുകളിൽ ഒന്നാണ് ധനലക്ഷ്മി ബാങ്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ഓഗസ്റ്റ് 25 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം ധനലക്ഷ്മി ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട് 1 മുതൽ 10 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് പുതിയ നിരക്കുകൾ.
 .
ധനലക്ഷ്മി ബാങ്കിന്റെ എഫ്ഡി നിരക്കുകൾ (2 കോടി രൂപയിൽ താഴെ)
7-14 ദിവസം - 3.25 ശതമാനം
15-45 ദിവസം - 3.25 ശതമാനം
46-60 ദിവസം - 3.75 ശതമാനം
61-90 ദിവസം - 3.75 ശതമാനം
91-179 ദിവസം - 4.50 ശതമാനം
180 ദിവസം ശതമാനം
1 വർഷം മുതൽ 2 വർഷം വരെ - 5.60 ശതമാനം
555 ദിവസം - 6.00 ശതമാനം
2 വർഷം മുതൽ 3 വർഷം വരെ - 5.60 ശതമാനം
3 വർഷം മുതൽ 5 വർഷം വരെ - 6.00 ശതമാനം
1111 ദിവസം - 6.10 ശതമാനം
5 വർഷം മുതൽ 10 വർഷം വരെ - 6.00 ശതമാനം


മുതിർന്ന പൗരന്മാർക്ക് FD-കളിൽ ഉയർന്ന പലിശയാണ് ധനലക്ഷ്മി ബാങ്ക്  വാഗ്ദാനം ചെയ്യുന്നത്.മുതിർന്ന പൗരന്മാർക്ക് എല്ലാ സ്കീമുകളിലും ബാങ്ക് 0.50 ശതമാനം ഉയർന്ന പലിശ നിരക്ക് നൽകുന്നു.


പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കരുഡ് വൈശ്യ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും അടുത്തിടെ അവരുടെ എഫ്ഡി നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് നിരക്കുകൾ വർധിപ്പിക്കുന്ന നടപടി ആരംഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.