Rajasthan New Chief Minister : ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പിന്നാലെ അപ്രതീക്ഷിത നീക്കത്തിലൂടെ രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തി ബിജെപി. മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഉൾപ്പെടാത്ത നേതാവിനെയാണ് രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായി രാജ്യം ഭരിക്കുന്ന പാർട്ടി കണ്ടെത്തിയിരിക്കുന്നത്. സംഗനേർ മണ്ഡലത്തിലെ എംഎൽഎയായ ഭജൻ ലാൽ ശർമയെയാണ് രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയമസഭകക്ഷി യോഗം തിരഞ്ഞെടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിനോദ് താവ്ഡെ, സരോജ് പാണ്ഡെ എന്നിവരുടങ്ങുന്ന കേന്ദ്രത്തിൽ നിന്നെത്തിയ നിരീക്ഷ സമിതിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി നിയമസഭകക്ഷി യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഭജൻ ലാൽ ശർമയുടെ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യന്ത്രിമാരുണ്ടായേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യമായിട്ടാണ് ഭജൻ ലാൽ ശർമ സംഗനേർ മണ്ഡലത്തിൽ നിന്നും രാജസ്ഥാൻ നിയമസഭയിലേക്കെത്തുന്നത്. ഇത് മുമ്പായി രാജസ്ഥാൻ ബിജെപിയിൽ മഹാമന്ത്രി സ്ഥാനം ശർമയ്ക്കായിരുന്നു. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവും കൂടിയാണ് ശർമ. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുധായിക സമവാക്യം ഉറപ്പ് വരുത്താൻ കൂടിയാണ് ബിജെപി ശർമയെ രാജസ്ഥാന്റെ മുഖ്യമന്ത്രി തിരഞ്ഞെടുത്തിരിക്കുന്നത്. ഗോത്രവിഭാഗത്തിൽ നിന്നുള്ള നേതാവിനെ ഛത്തീസ്ഗഡിലും ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവിന് മധ്യപ്രദേശിലും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് രാജസ്ഥാനിലെ ഈ നീക്കം.


ALSO READ : MP New CM : മാമാജിയെ തട്ടി...! മധ്യപ്രദേശിൽ ബിജെപിയുടെ വമ്പൻ ട്വിസ്റ്റ്; മോഹൻ യാദവ് പുതിയ മുഖ്യമന്ത്രി


199 മണ്ഡലങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ 115 സീറ്റുകൾ സ്വന്തമാക്കിയാണ് ബിജെപി വീണ്ടും അധികാരത്തിൽ എത്തുന്നത്. ഭരണകക്ഷിയായിരുന്നു കോൺഗ്രസിന് 69 സീറ്റെ നേടാനായുള്ളൂ. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും ആരാകും രാജസ്ഥാന്റെ മുഖ്യമന്ത്രിയെന്നറിയാൻ ആകാംക്ഷയായിരുന്നു ദേശീയ രാഷ്ട്രീയത്തിൽ നിലനിന്നിരുന്നത്. മുൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധിയിൽ അസംതൃപ്തരായിരുന്ന കേന്ദ്ര നേതൃത്വം യുപി മോഡൽ ഒരു പരീക്ഷണം നടത്താനായിരുന്നു ശ്രമിച്ചിരുന്നത്. യോഗി ബാലക്നാഥിനെ മുഖ്യമന്ത്രിയായി ബിജെപി കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഭജൻ ലാൽ ശർമ എന്ന അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. ബാലക്നാഥ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു നേതാവായതിനാൽ ബിജെപിയുടെ പ്രതിപക്ഷത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സമുധായ സമവാക്യം നടപ്പിലാക്കാൻ സാധിക്കില്ല. തുടർന്നാണ് വസുന്ധര രാജെ ഒതുക്കി മറ്റൊരു മുന്നോക്ക വിഭാദത്തിലെ നേതാവിനെ ബിജെപി മുഖ്യമന്ത്രിയായി കണ്ടെത്തിയിരിക്കുന്നത്.


വസുന്ധര രാജെയ്ക്കും ബാലക്നാഥിനും പുറമെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന സിപി ജോഷി, മുൻ എംപി രാജ്യവർധൻ സിങ് റാത്തോഡ്, സിദ്ധി കുമാരി, ദിയാ കുമാരി തുടങ്ങിയവരായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം ലഭിച്ചിരുന്ന നേതാക്കൾ. എന്നാൽ എല്ലവരെയും ഞെട്ടുച്ചുകൊണ്ടാണ് ബിജെപി ഭജൻ ലാൽ ശർമയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.