Bharat Bandh Updates: ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് BAMCEF ഭാരത് ബന്ദ്
Bharat Bandh Updates: ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്, സ്വകാര്യ ജോലികളിൽ സംവരണം എന്നിവ ആവശ്യപ്പെട്ട് BAMCEF രാജ്യവ്യാപക പണിമുടക്ക് നടത്തുകയാണ്.
OBC (Other Backward Classes) വിഭാഗത്തില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താത്തതിൽ പ്രതിഷേധിച്ചാണ് ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ആൻഡ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ ( All India Backward And Minority Communities Employees Federation- BAMCEF) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിനുപുറമെ, മറ്റ് നിരവധി ആവശ്യങ്ങളും ഇവര്‍ ഉന്നയിയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പുവേളയിൽ EVM ഉപയോഗിക്കുന്നതിനെതിരെയും സ്വകാര്യമേഖലയിൽ എസ്‌സി/എസ്ടി/ഒബിസിക്ക് സംവരണം വേണമെന്നുള്ളതും ഇവര്‍ ഉന്നയിയ്ക്കുന്ന ആവശ്യങ്ങളില്‍പ്പെടുന്നു.
ബന്ദിന് ദേശീയ പരിവർത്തൻ മോർച്ച, ഭാരത് മുക്തി മോർച്ച, ബഹുജൻ ക്രാന്തി മോർച്ച, ഇവയുടെ അനുബന്ധ സംഘടനകൾ എന്നിവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
BAMCEF നുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയാണ്:-
1. തിരഞ്ഞെടുപ്പിൽ EVM പാടില്ല
2. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്.
3. സ്വകാര്യമേഖലയിലും SC/ST/OBC സംവരണം.
4. കർഷകർക്ക് MSP ഉറപ്പാക്കുക.
5. NRC/CAA/NPR നടപ്പിലാക്കാന്‍ പാടില്ല
6. പഴയ പെൻഷൻ പദ്ധതി പുനരാരംഭിക്കുക.
7. ഒഡീഷയിലെയും മധ്യപ്രദേശിലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ സംവരണവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍
8. പരിസ്ഥിതി സംരക്ഷണത്തിന്‍റെ മറവിൽ ആദിവാസികളെ കുടിയിറക്കാതിരിയ്ക്കുക
9. വാക്സിനേഷൻ സ്വയം തീരുമാനിക്കാനുള്ള അവകാശം
10. കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികൾക്കെതിരെ രഹസ്യമായി ഉണ്ടാക്കിയ തൊഴിൽ നിയമങ്ങൾക്കെതിരായ സംരക്ഷണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...