Bharat Bandh: വ്യാപാരികളുടെ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ബന്ദ് ബാധകമല്ല
ഈ തീരുമാനത്തെ പിന്തുണച്ച് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ (Transporters Association) രാവിലെ 6 മുതൽ രാത്രി 8 വരെ ട്രക്കുകൾ ഒതുക്കിയിട്ട് ബന്ദിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
ന്യുഡൽഹി: ചരക്ക് സേവന നികുതി (GST) മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തൊട്ടാകെയുള്ള 8 കോടി വ്യാപാരികൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് (Bharat Bandh) ആരംഭിച്ചു. ഈ തീരുമാനത്തെ പിന്തുണച്ച് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ (Transporters Association) രാവിലെ 6 മുതൽ രാത്രി 8 വരെ ട്രക്കുകൾ ഒതുക്കിയിട്ട് ബന്ദിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ധനവില വര്‍ധന (Fuel Price Hike), ജി എസ് ടി, ഇ- വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് വ്യാപാര സംഘടനകള്‍ ഇന്ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. എന്നാൽ കേരളത്തില്‍ ബന്ദ് ബാധകമല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് സംഘടനകളും പങ്കെടുക്കില്ല. രാവിലെ ആറു മുതൽ രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
Also Read: PNB Scam : Nirav Modi ക്കെതിരെ തെളിവുകളുണ്ട്, ഇന്ത്യക്ക് കൈമാറൻ UK കോടതിയുടെ നിർദേശം
ബന്ദിന് ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും (AITWA) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പതിനായിരത്തോളം സംഘടനകളില്‍ നിന്നായി എട്ട് കോടി പേര്‍ സമരത്തിന്‍റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യമെമ്പാടും വിപണികള്‍ സ്തംഭിക്കുമെന്നാണ് റിപ്പോർട്ട്.
ഗതാഗത മേഖലയിലെ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാന്‍ സാധ്യത കുറവാണെന്നും റിപ്പോർട്ട് ഉണ്ട്. അതുപോലെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങലും ഇന്ന് നടക്കില്ല. രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തുമെന്നും 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചു.
Also Read: West Bengal ൽ രാഷ്ട്രീയ താര ലേലം : Ashok Dinda BJP യിൽ Manoj Tiwary യെ സ്വന്തമാക്കി TMC
ഇതിനിടയിൽ ചില സംഘടനകള്‍ ഭാരത് ബന്ദില്‍ (Bharat Bandh) നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി സ്ലാബുകള്‍ പുനരവലോകനം ചെയ്യണം, നികുതി സ്ലാബ് പരിഷ്‌കരണം. ഇലക്ട്രോണിക് ബില്ലിങ് രീതി ഒഴിവാക്കണമെന്നൊക്കെയാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. അതുപോലെ ഇന്ധനവില വർധന ഇല്ലാതാക്കുകയെന്ന ആവശ്യവും വ്യാപാരികൾ ഉണയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.