ഭോപ്പാല്‍: മധ്യ പ്രദേശില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് നേതാക്കള്‍ അപ്രത്യക്ഷരാകുന്നെന്ന   പരാതിയും ഉയരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസ്‌ നേതാവ് കമല്‍ നാഥിനെ കാണ്മാനില്ല എന്നതരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം ഇപ്പോല്‍ ആളുകള്‍ തിരയുന്നത് ഭോപ്പാല്‍  എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെയാണ് ....!!


ഭോപ്പാല്‍ ലോക്‌സഭ മണ്ഡലത്തിനുള്ളിലാണ് പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുള്ളത്. കാണ്മാനില്ല, കോവിഡ് കാലത്ത് അപ്രത്യക്ഷയായ ബി.ജെ.പി നേതാവ് എന്ന് വിശേഷിപ്പിക്കുന്നതാണ് പോസ്റ്ററുകള്‍...


"കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭോപ്പാലിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. അവരുടെ എം.പിയെ മാത്രം  കാണാനില്ല",  പോസ്റ്ററുകളില്‍ പറയുന്നു.


നേതാക്കളെ തിരയുന്നത് മധ്യ പ്രദേശില്‍ പതിവായിരിയ്ക്കുകയാണ്. മുന്‍പ്  സമാനമായ പോസ്റ്ററുകള്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനും മകനും എതിരെയും പതിച്ചിരുന്നു.


അതേസമയം, പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പോസ്റ്ററുകള്‍ ഇറങ്ങിയ  സംഭവത്തില്‍ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.  എന്നാല്‍, ഒരു  വീഡിയോ സന്ദേശത്തിലൂടെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ മറുപടി നല്കിയിരിയ്ക്കുകയാണ്.  താന്‍ ഡല്‍ഹി എയി൦സില്‍ ചികിത്സയിലാണ്   എന്നാണ് അവര്‍ സന്ദേശത്തില്‍ പറയുന്നത്.