Indian Railway: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ എത്തും, വമ്പന്‍ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്
Indian Railway: ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള രാജ്യത്തെ ജനങ്ങളുടെ ആഗ്രഹം ഉടന്‍ സഫലമാകും എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിയ്ക്കുന്നത്.
New Delhi: ഇന്ത്യന്‍ റെയില്‍വേ ഇന്ന് മുന്നേറ്റത്തിന്‍റെ പാതയിലാണ്. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ആധുനികവത്ക്കരണം കാണുവാന്‍ സാധിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുരോഗതിയുടെ പാതയില്‍ മുന്നേറുകയാണ് ഇന്ത്യന്‍ റെയില്‍വേ.
Also Read: Lok Sabha Election 2024: 25 ഗ്യാരണ്ടികള്‍, Congress Manifesto തയ്യാര്‍!!
രാജ്യത്തിന്‍റെ സ്വന്തം നിര്‍മ്മിതിയായ വന്ദേ ഭാരത് ട്രെയിനിന് ശേഷം ഇപ്പോള്‍ ബുള്ളെറ്റ് ട്രെയിനിന്‍റെ കാത്തിരിപ്പിലാണ് രാജ്യം. ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള രാജ്യത്തെ ജനങ്ങളുടെ ആഗ്രഹം ഉടന്‍ സഫലമാകും എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിയ്ക്കുന്നത്.
Also Read: Hindu New Year 2024: ഹിന്ദു പുതുവർഷത്തില്‍ 3 ശുഭ യോഗങ്ങള്‍!! ഈ 3 രാശിക്കാരെ കോടീശ്വരന്മാരാക്കും!!
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ എത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. സിഎന്‍എന്‍-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്‍റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്‍റെ (Rising Bharat Summit 2024) നാലാം പതിപ്പില്‍ പങ്കെടുക്കുന്ന അവസരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രഖ്യാപനം.
"ഇന്ത്യന്‍ റെയില്‍വേ ഇന്ന് ആധുനികവത്ക്കരണത്തിന്‍റെ പാതയിലാണ്. വികസനം ലക്ഷ്യമിട്ട് റെയില്‍വേ വിപുലമായ ആസൂത്രണം നടത്തി വരികയാണ്. അതിന് എല്ലാ തലങ്ങളിലും കഠിനാധ്വാനവും തുറന്ന ആശയവിനിമയവും വേണം. മറ്റ് രാജ്യങ്ങളില്‍ 1980കളില്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ നിലവില്‍ വന്നു. എന്നാല്‍ അന്ന് ഇന്ത്യ ഭരിച്ചിരുന്ന സര്‍ക്കാര്‍ അതൊന്നും രാജ്യത്ത് നടപ്പാക്കിയില്ല. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ കൊണ്ടുവന്നത്," റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വികസിത് ഭാരതത്തിന്‍റെ അടിത്തറ പാകികഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.