ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. കോൺ​ഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് ​ഗുലാം നബി ആസാദ് രാജിവെച്ചത്. കോൺ​ഗ്രസിന്റെ തലമുതിർന്ന നേതാവാണ് പടിയിറങ്ങുന്നത്. ​ഗുലാം നബി ആസാദ് അര നൂറ്റാണ്ടിലേറെയായി കോൺ​ഗ്രസിൽ സജീവമായിരുന്നു. ജി 23 ​ഗ്രൂപ്പിന്റെ നേതാവായിരുന്നു അദ്ദേഹം. കലാപക്കൊടി ഉയർത്തിയ ശേഷമാണ് ​ഗുലാം നബി ആസാദ് കോൺ​ഗ്രസ് വിടുന്നത്. ജമ്മു കശ്മീർ പ്രചാരണസമിതി അധ്യക്ഷ സ്ഥാനം ​ഗുലാം നബി ഏറ്റെടുത്തിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജിക്കത്തിൽ കേന്ദ്രത്തിനെതിരെയും രാഹുൽ ​ഗാന്ധിക്കെതിരെയും ​രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ട് നൽകിയെന്നായിരുന്നു വിമർശനം. പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ ​ഗാന്ധി തകർത്തുവെന്നും രാജിക്കത്തിൽ പറയുന്നു. മുതിർന്ന പരിചയസമ്പന്നരായ നേതാക്കളെ ഒതുക്കുകയാണ് കോൺ​ഗ്രസിൽ ഇപ്പോൾ. തിരിച്ചുവരാനാകാത്ത വിധം പാർട്ടിയെ തകർത്തു. രാഹുൽ ​ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറിയെന്നും ​ഗുലാം നബി കത്തിൽ വിമർശിക്കുന്നു. രാജിക്കത്ത് സോണിയ ​ഗാന്ധിക്ക് കൈമാറി. 


അതിർത്തിയിൽ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം;3 പാക് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു


അതിർത്തിയിൽ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം. ഉറിയിലെ കമാൽകോട്ട് സെക്ടറിൽ 3 പാക് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു.5 ദിവസത്തിനിടെനിടെ പാക് തീവ്രവാദികൾ നടത്തിയ നാല് നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയത്.ശക്തമായ നിരീക്ഷണമാണ് അതിർത്തിയിൽ സൈന്യം നടത്തുന്നത്. പാക് തീവ്രവാദികൾ നടത്തിക്കൊണ്ടിരിക്കുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെ സൈന്യം തുടർച്ചയായി പരാജയപ്പെടുത്തുകയാണ്.


5 ദിവസത്തിനിടെ പാക് ഭീകരർ നടത്തിയ നാല് നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യം തടഞ്ഞത്. ഉറിയിലെ കമാൽകോട്ട് സെക്ടറിൽ 3 പാക് തീവ്രവാദികളെ സൈന്യവും ബാരാമുള്ള പോലീസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ വധിച്ചു. ഇന്നലെ രാത്രി അഖ്‌നൂർ സെക്ടറിലെ പല്ലൻവാല മേഖലയിൽ നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് കടക്കാനുള്ള ഭീകരവാദികളുടെ ശ്രമങ്ങൾക്ക് തടയിടാനും സൈന്യത്തിന് സാധിച്ചു. നിയന്ത്രണ രേഖയ്ക്ക് 150 മീറ്റർ അകലെ ഇന്ത്യൻ സൈന്യം സ്ഥാപിച്ച മൈൻ പൊട്ടിച്ചെറിച്ച് 2 ഭീകരർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.ഇവരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഈ പ്രദേശത്ത് നടത്തിയ പരിശോധനയിൽ തോക്കുകളും വെടിക്കോപ്പുകളും പാക് കറൻസികളും കണ്ടെടുത്തിരുന്നു.


ആഗസ്റ്റ് 21 ന് നൗഷേരയിലെ ജങ്കാർ സെക്ടറിൽ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെ അടുത്തുകൊണ്ടിരുന്ന 3 ഭീകരർക്ക് നേരെ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. 
2 ഭീകരർ ഓടി രക്ഷപെട്ടു. ജീവനോടെ പിടികൂടിയ ഒരു തീവ്രവാദിയെ ചോദ്യം ചെയ്തതിൽ നിന്ന് യൂനുസ് ചൗധരി എന്ന പാക് കേണൽ ആണ് ഭീകരവാദികളെ ഇന്ത്യൻ സൈനിക പോസ്റ്റുകൾ ആക്രമിക്കാൻ വിട്ടതെന്ന വിവരം ലഭിച്ചു. ഇതിന് പ്രതിഫലമായി 30000 പാക് രൂപ നൽകിയിരുന്നതായും തീവ്രവാദി വെളിപ്പെടുത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.