Cyrus Mistry | ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു
2012-ൽ ആണ് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ആറാമത്തെ ചെയർമാനായി ചുമതലയേൽക്കുന്നത്
മഹാരാഷ്ട്ര: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായിരുന്ന സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. മുംബൈ അഹമ്മദാബാദ് ദേശീയ പാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലാണ് അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നും
തന്റെ കാറിൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു മിസ്ത്രി. കാർ ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റതായും ഇവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പറയുന്നു.രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിൽ അദ്ദേഹം ചെയർമാനായി ചുമതലയേറ്റു.
ടാറ്റ സൺസിന്റെ ആറാമത്തെ ചെയർമാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിൽ സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നു.
ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്‌ത്രിയെ നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സപൂർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പിന്റെ ഹർജി മെയ് മാസത്തിൽ സുപ്രീം കോടതി തള്ളിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...