ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്  ഒടുവിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.അടുത്ത 6 ആഴ്‌ച ഡൽഹിയിൽ ഉണ്ടായിരിക്കണമെന്ന് കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇതിന് ശേഷം കേരളത്തിലേക്ക് മടങ്ങാം. എല്ലാ ആഴ്‌ചയും ലോക്കൽ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിബന്ധന മുന്നോട്ട് വെച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റീസ് എസ് രവീന്ദ്ര ഭട്ടും ബെഞ്ചിൽ ഉണ്ടായിരുന്നു.2020 ഒക്ടോബറിൽ ഉത്തർപ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേയാണ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.


കാപ്പന് പോപ്പുലർ ഫ്രണ്ടുമായി  ബന്ധമുണ്ടെന്നും മതപരമായ ഭിന്നത വളർത്താനും ഭീകരത പ്രചരിപ്പിക്കാനുമുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും യുപി സർക്കാർ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ