Income Tax raid at BBC Delhi Mumbai : ന്യൂ ഡൽഹി : ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് കമ്പനിയായ ബിബിസിയുടെ (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ) ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ പ്രത്യേക ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് രാജ്യാന്തര ന്യൂസ് കമ്പനിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ഇൻകം ടാക്സിന്റെ പരിശോധന നടക്കുന്നത്. ഓഫീസിനുള്ളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകരുടെ ഫോണുകൾ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചു വെച്ചതായി റിപ്പോർട്ട്. ഓഫീസിന്റെ പുറത്തേക്കോ പുറത്ത് നിന്നും അകത്തേക്കോ പോകാനുള്ള അനുവാദം നിഷേധിച്ചു. കണക്കുകൾ പരിശോധിക്കുക എന്ന സാധാരണ നടപടി ക്രമങ്ങളാണ് നടത്തുന്നതെന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

റെയ്ഡ് വാർത്ത പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ആദ്യം ബിബിസിയുടെ ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തി, ഇപ്പോഴിതാ റെയ്ഡും. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസിന്റെ മുതിർന്ന് നേതാവ് ജയറാം രമേശ് പറഞ്ഞു. തങ്ങൾ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്നാവശ്യപ്പെടുമ്പോൾ സർക്കാർ അവിടെ ബിബിസിക്ക് പിന്നാലെ പോകുന്നുയെന്ന് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.


ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന പേരിൽ രണ്ട് ഭാഗങ്ങളിലായിട്ടാണ് ബിബിസി ഗുജറാത്ത് കലാപത്തെ കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കിയത്. ജനുവരി 21ന് ഐടി നിയമപ്രകാരം കേന്ദ്രം ഡോക്യുമെന്ററി പ്രദർശനം നടത്തിയ യുട്യൂബ്, ട്വിറ്റർ പോസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. 


കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.