ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും രാജിക്കൊരുങ്ങുന്നതായി സൂചന. ഞായറാഴ്ച നടക്കുന്ന കോൺഗ്രസ്സ് വർക്കിങ്ങ് കമ്മിറ്റി  യോഗത്തിലായിരിക്കും തീരുമാനം. തിരഞ്ഞെടുപ്പ് പരാജയത്തിൻറെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നും സൂചനയുണ്ട്. ഇവർക്കൊപ്പം പ്രിയങ്കയും രാജി വെച്ചേക്കുമെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥിരം ക്ഷണിതാക്കൾ അടക്കം 56 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തേക്കും. 2019-ലും തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. പിന്നീട് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി പ്രവർത്തിച്ചു വരുകയായിരുന്നു. ഇത് വരെയും പാർട്ടിക്ക് സ്ഥിരമായ പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.


അതേസമയം രാജി വാർത്തകൾ കോൺഗ്രസ്സ് നിഷേധിച്ചു. വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് വിഷയത്തിൽ കോൺഗ്രസ്സിൻറെ നിലപാട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA