പിഎഫിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം.ഈ മാസം ആദ്യമാണ് പിഎഫ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.ഉക്രെയ്നിൽ നിന്നുള്ള സൈബർ സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. 2022 ഓഗസ്റ്റ് 1-ന് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ബോബ് ഈ ഹാക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ട് അനുസരിച്ച്, ഈ ഡാറ്റ ചോർച്ചയിൽ യുഎഎൻ നമ്പർ, പേര്, മാരിറ്റൽ സ്റ്റാറ്റസ്, ആധാർ കാർഡിന്റെ പൂർണ്ണ വിവരങ്ങൾ, ലിംഗം, പൂർണ്ണമായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും ഉൾപ്പെടുന്നു. രണ്ട് വ്യത്യസ്ത ഐപി വിലാസങ്ങളിൽ നിന്നാണ് ഈ ഡാറ്റ ചോർന്നതെന്ന് ഡയചെങ്കോ പറയുന്നു. ഈ രണ്ട് ഐപികളും മൈക്രോസോഫ്റ്റിന്റെ അസൂർ ക്ലൗഡുമായി ബന്ധിപ്പിച്ചതാണ്.


ആദ്യ ഐപി വിലാസത്തിൽ നിന്ന് 280,472,941 ഡാറ്റ ചോർച്ചയും രണ്ടാമത്തെ ഐപി വിലാസത്തിൽ നിന്ന് 8,390,524 ഡാറ്റയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഡാറ്റ ആരിലേക്ക് എത്തിയെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുകൂടാതെ, DNS സെർവറിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും കണ്ടെത്തിയിട്ടില്ല.


ഹാക്കർമാർ ഡാറ്റ ദുരുപയോഗം ചെയ്യാം


ഹാക്കർമാർ ഈ ഡാറ്റ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ഹാക്ക് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളുടെ വ്യാജ പ്രൊഫൈലുകളും ഉണ്ടാക്കാം. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് (സിഇആർടി-ഇൻ) ബോബ് ഡയചെങ്കോ ഈ ഡാറ്റ ചോർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം, CERT-IN ഗവേഷകനെ ഇ-മെയിൽ വഴി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 12 മണിക്കൂറിനുള്ളിൽ രണ്ട് ഐപി വിലാസങ്ങളും നിരോധിച്ചതായി CERT-IN അറിയിച്ചു.ഹാക്കിംഗിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഏജൻസിയോ ഹാക്കറോ ഏറ്റെടുത്തിട്ടില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.