KESCo Case Update: ഉത്തര്‍ പ്രദേശിലെ കാൺപൂരിൽ വൻ വൈദ്യുതി ബില്‍ - ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്ത്. വൈദ്യുതി ഉപയോക്താക്കള്‍ ബില്‍ അടച്ചുവെങ്കിലും തുക മറ്റ് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു എന്നാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   PM KISAN 14th Installment: പിഎം-കിസാൻ 14-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തു, നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയോ? എങ്ങിനെ അറിയാം 


ഓൺലൈനായി ഉപയോക്താക്കള്‍ പണമടച്ച അവസരത്തില്‍ തുക മറ്റൊരാളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്നാണ് മാനേജ്‌മെന്‍റ് ഉയര്‍ത്തുന്ന ആരോപണം. ഈ പൊരുത്തക്കേടിനെ കുറിച്ചുള്ള അന്വേഷണം ഇപ്പോൾ നടക്കുകയാണ്. 


ഉത്തർ പ്രദേശിലെ കാൺപൂരിൽ നിന്നും പുറത്തുവന്ന ഞെട്ടിക്കുന്ന ഈ സംഭവത്തില്‍ വൈദ്യുതി ഉപയോക്താക്കൾ അവരുടെ ബില്ലായി അടച്ച ഒന്നര കോടിയിലധികം രൂപ കാൺപൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (കെസ്‌കോ) അക്കൗണ്ടിന് പകരം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. കണക്കുകൾ പരിശോധിച്ചപ്പോള്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ആണ് പുറത്തുവന്നിരിയ്ക്കുന്നത്...!! 


സംഭവത്തില്‍ കാൺപൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (കെസ്‌കോ) ഐസിഐസിഐ ബാങ്കിനെതിരെ (ICICI Bank) ഗ്വാൾട്ടോളി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു. കെസ്‌കോയുടെ കണക്കനുസരിച്ച്, ഏകദേശം 1.5 കോടി രൂപയുടെ ഓൺലൈൻ ബിൽ പേയ്‌മെന്‍റുകൾ തെറ്റായ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടു...!!


ദശലക്ഷക്കണക്കിന് വൈദ്യുതി ബിൽ പേയ്‌മെന്‍റുകൾ എവിടെ പോയി?


ഓൺലൈൻ ബിൽ പേയ്‌മെന്‍റുകൾ വീണ്ടും ക്രോസ് വെരിഫൈ ചെയ്യപ്പെടുന്നതിനാൽ ബാങ്ക് മാനേജ്‌മെന്‍റിന്‍റെ  കെടുകാര്യസ്ഥതയാണ് കെസ്‌കോ ചൂണ്ടിക്കാണിയ്ക്കുന്നത്‌. ഓൺലൈൻ ബില്ലിംഗിൽ നിന്നുള്ള പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്നാണ് മാനേജ്‌മെന്‍റ് ആരോപണം. ഈ പൊരുത്തക്കേടിനെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
 
കെസ്‌കോ ഉയര്‍ത്തുന്നത് ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങൾ?


ബാങ്ക് ചീഫ് മാനേജർക്കെതിരെയാണ് പ്രാഥമിക ആരോപണം. ഈ  സംഭവത്തിൽ മറ്റുള്ളവർക്ക് പങ്കുണ്ടോ ഇല്ലയോ എന്നത് നിലവിൽ അന്വേഷണത്തിലാണ്. സമഗ്രമായ അന്വേഷണത്തിന് ശേഷമേ കെടുകാര്യസ്ഥതയുടെ പൂർണമായ വ്യാപ്തി വ്യക്തമാകൂ. കുറ്റക്കാരായവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല, സംഭവത്തില്‍ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അക്മൽ ഖാൻ  പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.