Central Job: ഹിന്ദിയിൽ എംഎ ഉണ്ടോ? കേന്ദ്ര സർവ്വീസിൽ ജോലിയുണ്ട്
എല്ലാ ഉദ്യോഗാർത്ഥികളും എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം
നിങ്ങൾ ഹിന്ദിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരാണോ ? കേന്ദ്ര സർവ്വീസിൽ നിങ്ങൾക്കും ഇനി ജോലി കിട്ടു.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) പുറത്തിറക്കിയി വിഞ്ജാപനത്തിലാണ് ഹിന്ദി എംഎക്കാർക്കുള്ള ഒഴിവുകൾ. കേന്ദ്ര സർക്കാർ ഓഫീസിലെ ട്രാൻസ്ലേറ്റർ തസ്തികകളിലാണ് ഒഴിവ്.
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. വിവർത്തക തസ്തികകളിൽ ജോലി ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ssc.nic.in സന്ദർശിച്ച് അപേക്ഷിക്കാം. പരീക്ഷ ഒക്ടോബറിൽ നടക്കും.
പ്രായപരിധി
തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്, ഉദ്യോഗാർത്ഥിയുടെ പ്രായം 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ആയിരിക്കണം.സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ചട്ടപ്രകാരം പ്രായത്തിൽ ഇളവ് നൽകും. ഇളവ് ചുവടെ
1- SC, ST- 5 വർഷം
2- OBC- 3 വർഷം
3) PWD (അൺ റിസർവ്ഡ്) - 10 വർഷം
4) PWD (OBC) - 13 വർഷം
5- PWD (SC, ST) - 15 വർഷം
വിദ്യാഭ്യാസ യോഗ്യത
ജൂനിയർ ഹിന്ദി വിവർത്തകൻ, ജൂനിയർ വിവർത്തകൻ, സീനിയർ ഹിന്ദി വിവർത്തകൻ എന്നിവർക്ക് വിദ്യാഭ്യാസ യോഗ്യത പ്രത്യേകം പറയുന്നു. വിശദമായ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ പൂർണ്ണമായി വായിക്കുക.
ശമ്പളം, പരീക്ഷ
35,400 രൂപ - 1,42,400 രൂപ ആയിരിക്കും ലഭിക്കുന്ന ശമ്പളം. ജൂലൈ 20 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും.ഓഗസ്റ്റ് നാലാണ് അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയ്യതി.
അപേക്ഷാ ഫീസ്
അപേക്ഷകർക്ക് ഫീസായി 100 രൂപ അടയ്‌ക്കേണ്ടതാണ്. വനിതാ ഉദ്യോഗാർത്ഥികൾ, എസ്‌സി, എസ്‌ടി ഉദ്യോഗാർത്ഥികൾ, പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം
ഘട്ടം 1- എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in സന്ദർശിക്കുക
ഘട്ടം 2- വെബ്സൈറ്റിന്റെ ഹോംപേജിൽ സ്വയം രജിസ്റ്റർ ചെയ്യുക.
ഘട്ടം 3 രജിസ്ട്രേഷന് ശേഷം വിവരങ്ങൾ പൂരിപ്പിക്കുക.
ഘട്ടം 4 അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
ഘട്ടം 5- ഭാവിയിലെ ഉപയോഗത്തിനായി പ്രിന്റ് ഔട്ട് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...