BIG Bonanza To Farmers: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ സമരം നടത്തുന്നതിനിടെ ബിഗ് ബോനാൻസ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍!! കര്‍ഷകര്‍ക്ക് 24,400 കോടി രൂപയുടെ വളം സബ്‌സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍  പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  JNU Clash: എബിവിപി - ഇടത് സംഘടന വിദ്യാർത്ഥികള്‍ തമ്മിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക് 


ഖരിഫ് സീസണിന് മുന്നോടിയായാണ് കർഷകർക്ക് വളം സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍  പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌. കർഷകർക്ക് ആവശ്യമായ വളങ്ങൾ കുറഞ്ഞതും താങ്ങാനാവുന്നതുമായ  നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അധികം പണം മുടക്കാതെ തന്നെ കർഷകർക്ക് വളം ലഭ്യമാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയാണ് ഇത്. അതിനാല്‍ തന്നെ ഇതിനു പ്രാധാന്യം ഏറെയാണ്‌. 


Also Read: FASTag Users Alert! KYC അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി


ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മഴക്കാലത്ത് കൃഷിചെയ്യുന്ന വിളകളെയാണ്  ഖരിഫ് വിളകൾ അഥവാ മൺസൂൺ വിളകൾ എന്നുപറയുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ ആരംഭത്തിൽ ഇവയ്ക്കു വിത്ത് വിതയ്ക്കുകയും മൺസൂണിന്‍റെ അവസാനത്തോടെ വിളവെടുക്കുകയും ചെയ്യുന്നു.


വളം സബ്‌സിഡിയിലൂടെ കര്‍ഷകര്‍ക്ക് ഫോസ്‌ഫാറ്റിക്, പൊട്ടാസിക് വളങ്ങൾക്ക് വലിയ നിരക്കില്‍ സബ്‌സിഡി ലഭിക്കും. വളത്തിന്‍റെ നിരക്കുകൾ നിശ്ചയിക്കാനുള്ള 24,420 കോടി രൂപയുടെ നിർദേശത്തിന് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാട്ടി. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള 2024-ലെ ഖരിഫ് സീസണിലെ സബ്‌സിഡി പദ്ധതിയിലേക്ക് മൂന്ന് പുതിയ തരം വളങ്ങൾ ചേർക്കുന്നതും ഈ നീക്കത്തിൽ ഉൾപ്പെടുന്നു.


എന്താണ് സര്‍ക്കാരിന്‍റെ പ്ലാൻ?


ഫോസ്‌ഫാറ്റിക്, പൊട്ടാസിക് രാസവളങ്ങളുടെ നിലവിലെ അന്താരാഷ്ട്ര വിലയും അവ നിർമ്മിക്കാനാവശ്യമായ വസ്തുക്കളുടെ വിലയും അടിസ്ഥാനമാക്കി സബ്‌സിഡി നിരക്കുകൾ സർക്കാർ ക്രമീകരിക്കും. ഇതിലൂടെ കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് വളങ്ങള്‍ ലഭ്യമാകും. 


ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം എന്നത് മൂന്ന്  പുതിയ തരം വളങ്ങൾകൂടി ഈ സബ്‌സിഡി പദ്ധതിയിൽ ഉൾപ്പെടുത്തുന്നു എന്നതാണ്. മണ്ണിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കർഷകർക്ക് അവരുടെ ഭൂമിക്ക് അനുയോജ്യമായ വളങ്ങൾ തിരഞ്ഞെടുക്കുന്ന അവസരത്തില്‍ കൂടുതല്‍ ഓപ്ഷനുകൾ ലഭിക്കാനും ഇത് സഹായകമാവുന്നു. 


കർഷകർക്ക് എന്ത് പ്രതീക്ഷിക്കാം?


,ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന 2024-ലെ ഖരിഫ് സീസണിൽ  ഫോസ്‌ഫാറ്റിക്, പൊട്ടാസിക് രാസവളങ്ങൾക്ക് സബ്‌സിഡി നിരക്കുകൾ ലഭിക്കുമെന്ന് കർഷകർക്ക് പ്രതീക്ഷിക്കാം. അതായത് കർഷകർക്ക് ആവശ്യമായ രാസവളങ്ങൾ വിലയെ കുറിച്ച് അധികം ആകുലപ്പെടാതെ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. 


ഈ പദ്ധതിയിലൂടെ  മൊത്തം 25 തരം ഫോസ്‌ഫാറ്റിക്, പൊട്ടാസിക് രാസവളങ്ങൾ കർഷകർക്ക് സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നു. കർഷകരുടെ വിള ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ആത്യന്തികമായി അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കർഷകരെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.