ചെന്നൈ∙ സേലത്തു നിന്നും ട്രെയിന്‍മാര്‍ഗം ചെന്നൈയിലെ റിസർവ് ബാങ്ക് റീജനൽ ഓഫിസിലേക്കു കൊണ്ടുപോയ 342 കോടി രൂപയില്‍ നിന്ന് 5.8 കോടി രൂപയുടെ പഴയ നോട്ടുകെട്ടുകൾ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ടു  സേലം സ്റ്റേഷനിലെ രണ്ടു പോർട്ടർമാരെ കസ്റ്റഡിയിലെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പണമടങ്ങിയ പെട്ടികൾ ട്രെയിനിനുള്ളിലേക്കെത്തിച്ചത് ഇവരുടെ നേതൃത്വത്തിലാണ്. ഇവരെ ചോദ്യം ചെയ്യുകയാണ്. അതേസമയം, കൊള്ളയടിക്കുപിന്നിൽ വൻസംഘമാണെന്നാണു സൂചന. സംഘത്തിലുള്ള നാലുപേരുടെ വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്.


സേലം-ചെന്നൈ എക്സ്പ്രസിലെ (11064) മൂന്നു പ്രത്യേക പാഴ്സൽ വാനുകളിൽ ഒന്നിന്‍റെ മുകളില്‍ ദ്വാരമുണ്ടാക്കിയ ശേഷം കൊള്ളയടിച്ചത്. 342 കോടി രൂപയാണു മൊത്തത്തില്‍ ഉണ്ടായിരുന്നത്. ഇതിൽ 5.78 കോടി രൂപ കൊള്ളയടിച്ചു. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറത്തായത്.


ഏറെ പഴകിയ നോട്ടായതിനാല്‍ നശിപ്പിക്കാൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖകളിൽ നിന്നു കൊണ്ടുവന്നതാണ്. എന്നാല്‍,  ബാങ്കിൽ കൊടുത്തു മാറ്റിയെടുക്കാൻ കഴിയുന്ന നോട്ടുകളാണിവ.