Chandigarh Mayor Election: ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി.  3 ആം ആദ്മി പാര്‍ട്ടി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു.  ഗുർചരൺജിത് സിംഗ് കാല, നേഹ, പൂനം ദേവി എന്നിവരാണ് ബിജെപിയിൽ ചേർന്ന മൂന്ന് എഎപി കൗൺസിലർമാർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Astrology: ഈ ദിവസം ജനിച്ചവര്‍ ഏറെ ഭാഗ്യശാലികള്‍!! ചന്ദ്രഗ്രഹത്തിന്‍റെ കൃപ എന്നും ഇവര്‍ക്കൊപ്പം 


കൗൺസിലർമാർ കൂറുമാറിയത് ആം ആദ്മി പാര്‍ട്ടിയ്ക്കും സഖ്യ കക്ഷിയായ കോണ്‍ഗ്രസിനും വന്‍ തിരിച്ചടിയായി മാറിയിരിയ്ക്കുകയാണ്. മേയര്‍ തിരഞ്ഞെടുപ്പില്‍ നടന്ന അഴിമതിയില്‍ സുപ്രീം കോടതി ഇന്ന് തിങ്കളാഴ്ച നിർണായക വാദം കേൾക്കാനിരിക്കെയാണ് മൂന്ന് എഎപി കൗൺസിലർമാർ ഞായറാഴ്ച ബിജെപിയിൽ ചേർന്നത്. ആം ആദ്മി പാര്‍ട്ടി തെറ്റായ വാഗ്ദാനങ്ങൾ നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത്‌ എന്നും കൂറുമാറിയ ശേഷം ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 


 Also Read: Richest Zodiac Sign: ലോകത്തെ ഏറ്റവും ധനികര്‍ ഈ രാശിക്കാര്‍!! ജീവിതകാലം മുഴുവന്‍ പണം കൊണ്ട് കളിക്കും!! 
   
അതേസമയം, ചണ്ഡീഗഡ് മേയർ മനോജ് സോങ്കര്‍ രാജിവച്ചതോടെ പുതിയ മേയർ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയിരിയ്ക്കുകയാണ്. ഈ അവസരത്തിലാണ് മൂന്ന് എഎപി കൗൺസിലർമാർ കൂറുമാറിയത്. 


ഏറെ വിവാദം  സൃഷ്ടിച്ച ഒന്നായിരുന്നു ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്. 8 പ്രതിപക്ഷ ബാലറ്റുകളില്‍ കൃത്രിമം കാട്ടി അവ അസാധുവാക്കിക്കൊണ്ട്  പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹ് നോജ് സോങ്കറിനെ മേയറായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബിജെപി വെട്ടിലായി. പ്രിസൈഡിംഗ് ഓഫീസര്‍ കൃത്രിമം കാട്ടുന്നതും ഇടയ്ക്കിടെ CCTV ക്യാമറയില്‍ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്‌. കള്ളത്തരം പുറത്തുവന്നതോടെ ബിജെപി ഈ സംഭവത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.


ജനുവരി 30ന് നടന്ന ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തി സോങ്കറിനെ വിജയിയായി പ്രഖ്യാപിച്ച പ്രിസൈഡിംഗ് ഓഫീസറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് എഎപിയും കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ ആദ്യം വാദം കേട്ട അവസരത്തില്‍ ബാലറ്റുകളിൽ കൃത്രിമം കാണിച്ചതിന് റിട്ടേണിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 
 
35 അംഗങ്ങളുടെ മുനിസിപ്പൽ കോർപ്പറേഷൻ ഹൗസിൽ 14 കൗൺസിലർമാരും എക്‌സ് ഒഫീഷ്യോ  കിരൺ ഖേറിന്‍റെ വോട്ടടക്കം ബിജെപിക്ക് ആകെ 15 വോട്ടുകളാണുള്ളത്. ആം ആദ്മി പാര്‍ട്ടിയ്ക്ക് 13 കൗൺസിലർമാരുള്ളപ്പോൾ കോൺഗ്രസിന് ഏഴുപേരാണുള്ളത്. ശിരോമണി അകാലിദളിന് ഒരു കൗൺസിലർ സഭയിലുണ്ട്. എഎപിക്കും കോൺഗ്രസിനും ഒരുമിച്ച് 20 വോട്ടുകളുണ്ടായിരുന്നെങ്കിലും ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിൽ 8 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനാൽ ബിജെപിയുടെ മേയർ സ്ഥാനാർഥി സോങ്കർ വിജയിച്ചു.


ഇപ്പോൾ, മൂന്ന് എഎപി കൗൺസിലർമാർ കൂറുമാറിയതോടെ ശിരോമണി അകാലിദളിന്‍റെ സഹായത്തോടെ ബിജെപിക്ക് 19 വോട്ടും എഎപി-കോൺഗ്രസ് സഖ്യത്തിന് 17 വോട്ടും ലഭിക്കും.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.