കോവിഡ് സഹായം തുടരുന്നു: യു.കെ യുടെ മൂന്ന് കൂറ്റൻ ഒാക്സിജൻ ജനറേറ്ററുകളുമായി കാർഗോ വിമാനം ഇന്ത്യയിലേക്ക്
ഇതുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് വിമാനമായ ആന്റനോവ് 124 ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തും
ബെൽഫാസ്റ്റ്: കോവിഡ് പ്രതിരോധത്തിനായി (Covid19) ഇന്ത്യക്ക് ലോക രാജ്യങ്ങളുടെ കൈത്താങ്ങ് തുടരുന്നു. യു.കെ യുടെ മൂന്ന് കൂറ്റൻ ഒാക്സിജൻ ജനറേറ്ററുകളുമായി കാർഗോ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. ഒരു മിനുട്ടിൽ 500 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുളളതാണ് ഈ പ്ലാന്റുകൾ
ഇതുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് വിമാനമായ ആന്റനോവ് 124 ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തും (New Delhi).ഇന്ത്യയിലെത്തുന്ന ഓക്‌സിജൻ ജനറേറ്ററുകൾ ഇന്ത്യൻ റെഡ് ക്രോസിന്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റും. ഇതോടൊപ്പം 1000 വെന്റിലേറ്ററുകളും കയറ്റി അയച്ചിട്ടുണ്ട്.
ALSO READ: MK Stalin തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു; 33 പേരാണ് മന്ത്രി സഭയിൽ ഉള്ളത്
നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം വെള്ളിയാഴ്ച യാത്ര തിരിച്ചത്. 18 ടൺ ഭാരമുളള ഈ ജനറേറ്ററുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഒരേ സമയം അൻപത് പേർക്ക് ഉപയോഗിക്കാനാകും. ഇന്ത്യ നേരിടുന്ന പ്രതിസന്ധിയിൽ ബ്രിട്ടൻ നൽകുന്ന സഹായങ്ങളുടെ തുടർച്ചയാണിത്.
നിരവധി രാജ്യങ്ങളാണ് കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായവുമായെത്തിയത്. ഒാക്സിജൻ ജനറേറ്ററുകളും,മെഡിക്കൽ ഉപകരണങ്ങളും,മരുന്നുകളും അടക്കമാണ് ഇന്ത്യയിലേക്കെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...