ന്യൂഡൽഹി: ഉത്സവ സീസണിൽ ഒരു വീട്/കാർ വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ പറ്റിയ സമയമാണിത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് തങ്ങളുടെ പലിശ നിരക്ക് കുറച്ചത്. ഇത് 8.30 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറച്ചു. തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു. ഇത് മാത്രമല്ല, വ്യക്തിഗത വായ്പയുടെ പലിശ 2.45 ശതമാനം വെട്ടിക്കുറച്ച് അത് 9 ശതമാനത്തിൽ താഴെയാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ വ്യക്തിഗത വായ്പ 11.35 ശതമാനത്തിന് പകരം 8.9 ശതമാനം പലിശ നിരക്കിൽ ലഭ്യമാകും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാന സ്രോതസ്സ് എന്നിവ ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങൾ പലിശ നിരക്കിനെ ബാധിക്കുമെന്നത് ശ്രദ്ധിക്കേണം. പ്രതിരോധ മേഖലയിലെ ജീവനക്കാർക്ക് (ജോലി ചെയ്യുന്നവരും വിരമിച്ചവരും) 8 ശതമാനം ROI നിരക്കിൽ ബാങ്ക് ഭവന വായ്പ വാഗ്ദാനം ചെയ്യുന്നു.ദീപാവലി ധമാക്കയുടെ കീഴിൽ സ്വർണം, ഭവനവായ്പ, കാർ വായ്പ എന്നിവയുടെ പ്രോസസിംഗ് ഫീ പൂർണമായും ഒഴിവാക്കുമെന്ന് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും കുറഞ്ഞ പലിശ നിരക്ക്


വ്യക്തിഗത, ഭവന വായ്പകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുടെ കൂട്ടത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഉൾപ്പെടുന്നു.എല്ലായിടത്തും വായ്പാ പലിശ നിരക്ക് വർധിക്കുമ്പോൾ, റീട്ടെയിൽ വായ്പകൾ വിലകുറച്ച് ഉത്സവ സീസണിൽ ജനങ്ങൾക്കിടയിൽ സന്തോഷം പങ്കിടാൻ ബാങ്ക് (മഹാരാഷ്ട്ര) ആഗ്രഹിക്കുന്നുവെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഈ കിഴിവ് ഉപഭോക്താക്കൾ നന്നായി ഉപയോഗിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും ബാങ്ക് വ്യക്തമാക്കി.


മറ്റ് ബാങ്കുകളും വാഗ്ദാനം ചെയ്യുന്നു


ബാങ്ക് ഓഫ് മഹാരാഷ്ട്ര മാത്രമല്ല, മറ്റ് ചില ബാങ്കുകളും ഉത്സവ സീസണിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ഭവന വായ്പയുടെ പലിശ നിരക്കിൽ 0.25 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, ടോപ്പ്-അപ്പ് വായ്പകൾക്ക് ബാങ്ക് 0.15 ശതമാനം കിഴിവ് നൽകുന്നു. ഫെസ്‌റ്റീവ് ബോൺസ ഡീൽ പ്രകാരം, നിങ്ങൾ ബാങ്കിൽ നിന്ന് വസ്തുവിന്മേൽ വായ്പയെടുക്കുകയാണെങ്കിൽ, പലിശ നിരക്കിൽ 0.30 ശതമാനം കിഴിവ് ലഭിക്കും.


2023 ജനുവരി 31 വരെയുള്ള ഭവനവായ്പയുടെ പ്രോസസ്സിംഗ് ഫീസ് എടുത്തുകളഞ്ഞുകൊണ്ട് ബാങ്ക് അതിനെ കൂടുതൽ ആകർഷകമാക്കിയിരിക്കുന്നു. ഇതിനുപുറമെ ബാങ്ക് ഓഫ് ബറോഡയും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭവനവായ്പയ്ക്ക് 7.95 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് വായ്പ നൽകുന്നത്. ഇതോടൊപ്പം 795 ശതമാനം പലിശ നിരക്കിൽ വാഹന വായ്പയും ബാങ്ക് നൽകുന്നുണ്ട്. ബാങ്കിന്റെ വാർഷിക ഉത്സവ കാമ്പെയ്‌നായ 'ഫെസ്റ്റിവൽ ഓഫ് സന്തുഷ്ടി' പ്രകാരമാണ് ഈ കിഴിവ് നൽകുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.