ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് ആംആദ്മി ഭരിക്കുമെന്ന് സീ ന്യൂസ് എക്സിറ്റ് പോൾ ഫലങ്ങൾ. 39 ശതമാനം വോട്ട് വിഹിതം നേടുമെന്നും എക്സിറ്റ് പോളിലുണ്ട്. 52-61 സീറ്റുകളാണ് ആംആദ്മിക്ക് ലഭിക്കാൻ സാധ്യതയായി ചൂണ്ടിക്കാണിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺഗ്രസ്സിന് 26-33 സീറ്റുകളും ബിജെപിക്ക്  മൂന്ന് മുതൽ ഏഴ് സീറ്റുകളുമാണ് എക്സിറ്റ് പോളിലുള്ളത്. ശിരോമണി അകാലിദൾ 24 മുതൽ 32 സീറ്റുകളും മറ്റുള്ളവർ 1-2 സീറ്റുകളും നേടുമെന്നും സർവ്വേ ഫലങ്ങളിലുണ്ട്.


പഞ്ചാബിലെ എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസ്സിന് പ്രതികൂലമായതോടെ അവസാന നിമിഷത്തെ ചുവട് മാറ്റങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്ന് വേണം കാണാൻ. ഇതോടൊപ്പം കർഷക പ്രക്ഷോഭങ്ങൾ ബിജെപിക്കും പഞ്ചാബിൽ തിരിച്ചടിയായിട്ടുണ്ട്.  2017-ലെ തിരഞ്ഞെടുപ്പിൽ 76 സീറ്റുകൾ നേടിയാണ് കോൺഗ്രസ്സ് പഞ്ചാബ് നിയമസഭ ഭരിച്ചത്. ആംആദമിക്ക് 12 സീറ്റുകൾ മാത്രമെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞുള്ളു. 13 സീറ്റ് മാത്രം നേടിയ ശിരോമണി അകാലിദളിന് പുതിയ എക്സിറ്റ് പോൾ ഫലം ആവേശം നൽകുന്നതാണെന്നതിൽ സംശയമില്ല.


അധികാരത്തിൽ വന്നാൽ ഭഗവന്ത് മൻ ആയിരിക്കും ആംആദ്മിയുടെ മുഖ്യമന്ത്രി.നിലവിൽ സംഗ്രൂരിൽ നിന്നുള്ള പാർലമെൻറ് അംഗം കൂടിയാണിദ്ദേഹം. ടെലി വോട്ടിങ്ങിലൂടെയാണ് ഭഗവന്തിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. പുതിയ മാറ്റങ്ങളിൽ ആംആദ്മിക്കും ശുഭ പ്രതീക്ഷയാണുള്ളത്.


2017-ലെ തിരഞ്ഞെടുപ്പിലെ  സീറ്റ് വിഹിതം ഇങ്ങനെ


കോൺഗ്രസ്സ്- 76
ആംആദ്മി പാർട്ടി-12
ശിരോമണി അകാലിദൾ-13
എൻഡിഎ-8
മറ്റുള്ളവർ-5
ഒഴിവുള്ളത്-4


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.