NEET PG 2022: നീറ്റ് പിജി 2022 പരീക്ഷ മാറ്റിവെച്ചോ? അറിയേണ്ടതെല്ലാം
പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിനിടെയാണ് വ്യാജ സർക്കുലർ പുറത്തിറങ്ങിയത്.
New Delhi: നീറ്റ് പിജി 2022 പരീക്ഷ മാറ്റിയെന്നത് വ്യാജവാർത്തയാണെന്ന് പിഐബി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു. ജൂലൈ ഒമ്പതിലേക്ക് പരീക്ഷ മാറ്റി വച്ചുവെന്ന തരത്തിലുള്ള വ്യാജ സർക്കുലറാണ് പ്രചരിച്ചത്. മെയ് 21ന് തന്നെ പരീക്ഷ നടക്കും.
പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിനിടെയാണ് വ്യാജ സർക്കുലർ പുറത്തിറങ്ങിയത്. NEET PG 2021 കൗൺസിലിംഗ് പ്രക്രിയയിലെ കാലതാമസം കാരണം, പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ മതിയായ സമയം ലഭിക്കില്ലെന്ന് വിദ്യാർഥികൾ പറഞ്ഞിരുന്നു. പരീക്ഷ തിയതി മാറ്റിവയ്ക്കണമെന്ന് ആവസ്യപ്പെട്ട് 15000ത്തിലധികം വിദ്യാർഥികൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. പരീക്ഷ നടത്തുന്നത് കൊവിഡ് 19 മഹാമാരിയുടെ കാലത്ത് കൊവിഡ് യോദ്ധാക്കളായി സേവനമനുഷ്ഠിച്ച അയ്യായിരത്തോളം മെഡിക്കൽ ഇന്റേണുകളെ അയോഗ്യരാക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.
ഇതിന്റെ സാധുത സംബന്ധിച്ച് EWS മാനദണ്ഡത്തിൽ വ്യക്തത തേടി നേരത്തെ സുപ്രീം കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിരുന്നു. 2022ലെ കൗൺസിലിങ്ങുമായി ബന്ധപ്പെട്ട കേസിലാണ് കേസ് നടക്കുന്നത്. 2022-23 ലെ അക്കാദമിക് സെഷനിലെ EWS മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബുള്ളറ്റിനിൽ വ്യക്തമാക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും നേരത്തെ കത്തയച്ചിരുന്നു. കൗണ്‍സിലിങ്ങും, പരീക്ഷാ തിയതിയും അടുത്തടുത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് പരീക്ഷാര്‍ത്ഥികള്‍ രംഗത്തെത്തിയത്. അപേക്ഷാ ഫോമുകൾ നിലവിൽ ലഭ്യമാണെങ്കിലും, അവസാനമായി പരീക്ഷ പാസായതും ഇതുവരെ സീറ്റ് ലഭിക്കാത്തതുമായ ഡോക്ടർമാർ നീറ്റ് പിജി കൗൺസലിംഗ് 2021 കഴിയാൻ കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. ഇതുവഴി NEET PG 2022-ന് അപേക്ഷിക്കാനുള്ള അവസരം അവർക്ക് നഷ്‌ടമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...