Patna: മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍  നിയമസഭ തിരഞ്ഞെടുപ്പിന്‍റെ  (Bihar Assembly Election) രണ്ടാം ഘട്ട  വോട്ടെടുപ്പ്  നാളെ നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.   സീമാഞ്ചല്‍  മേഖലയിലും സമസ്തിപൂർ, പറ്റ്ന, വൈശാലി, മുസഫർപൂർ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 


ബീഹാർ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത് എന്ന് തന്നെ പറയാം. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് എന്നിവര്‍ നാളെ ജനവിധി തേടുന്നവരില്‍ പ്രമുഖരാണ്. 94 മണ്ഡലങ്ങളിലായി   1,463 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.


മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ മണ്ഡലമാണ് പ്രധാനം. ഈ ബിജെപിയുടെ  സതീഷ് കുമാറാണ് എതിരാളി. തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് ഹസന്പൂർ മണ്ഡലത്തിലാണ്  ജനവിധി തേടുന്നത്


മുസ്ലീം വോട്ടുകള്‍ അധികമുള്ള  സീമാഞ്ചല്‍ മേഖല പരമ്പരാഗതമായി മഹാസഖ്യത്തിനൊപ്പമാണെങ്കിലും ഇത്തവണ ഈ വോട്ടുകള്‍ പ്രവചനാതീതമാണ്.  ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക്  അസദുദ്ദീന്‍ ഉവൈസിയുടെ AIMIMന്‍റെ അപ്രതീക്ഷിത കടന്നുവരവ് പ്രധാന മുന്നണികളുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചിരിയ്ക്കുകയാണ്. 


Also read: BJPയ്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ചിറ്റ്! സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചട്ടലംഘനമല്ല


ചൊവ്വാഴ്ച നടക്കുന്ന രണ്ടാം ഘട്ടത്തില്‍  ആർജെഡി 56, ബിജെപി 46,  ജെഡിയു 43, കോണ്‍ഗ്രസ്‌  28, ഇടത് പാർട്ടികള്‍ 14, VIP 5, AIMIM 3 ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്. 


11 സംസ്ഥാങ്ങളിലെ 54 നിയമസഭാ സീറ്റുകളിലേക്കുള്ള  ഉപതിരഞ്ഞെടുപ്പും നാളെയാണ് നടക്കുന്നത്.