പറ്റ്ന: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയുടെ കോട്ടയായ പല സംസ്ഥാനങ്ങളിലും പാര്‍ട്ടി തിരിച്ചടി നേരിടുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ ബീഹാറില്‍ നിന്നും പാര്‍ട്ടിയുടെ നേതാവ് രാജിവച്ചിരിക്കുകയാണ്. ബീഹാറിലെ മുന്‍ ബിജെപി എംപി ഉദയ് സിംഗാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. 


'കോണ്‍ഗ്രസ് വിമുക്ത ഭാരതം' എന്ന ബിജെപി ആശയത്തെ അംഗീകരിക്കാനാവില്ല, നിതീഷ് കുമാറിന് മുന്‍പില്‍ സംസ്ഥാനത്തെ ബിജെപി ഘടകം കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
പ്രധാനമന്ത്രി നരേന്ദ്രമോദിയെ താന്‍ പിന്തുണയ്ക്കുമ്പോഴും ജനപ്രീതിയില്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ഇപ്പോള്‍ കടത്തിവെട്ടി എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഉദയ് സിംഗ് പറഞ്ഞു.


അതേസമയം, ബിജെപി വിട്ട് ഇനി ഏത് പാര്‍ട്ടിയിലേക്കാണെന്ന് ഉദയ് സിംഗ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യത്തില്‍ താനുണ്ടാവുമെന്ന് ഉദയ് സിംഗ് വ്യക്തമാക്കി. 


കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ബിജെപി ആശയത്തെ താന്‍ അംഗീകരിക്കുന്നില്ല. പ്രതിപക്ഷമില്ലാതെ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കില്ല. അത് ഒരു ഏകാധിപത്യ ഭരണത്തിലേക്കാണ് പോവുകയെന്നും ഉദയ് സിംഗ് പറഞ്ഞു.