പെൺകുട്ടികളെ ബിരുദധാരികളാക്കൂ, നേടൂ സർക്കാരിന്റെ ഈ ആനുകൂല്യം..!!
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബീഹാറിൽ ബിരുദം പാസായ പെൺകുട്ടികൾക്ക് (Mukhyamantri Kanya Utthan Yojana)സർക്കാർ അൻപതിനായിരം രൂപ നൽകും.
ബീഹാർ: പെൺമക്കളെ പഠിപ്പിച്ച് മിടുക്കരാക്കി മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ പുതിയൊരു സംരംഭവുമായി ബീഹാർ സർക്കാർ രംഗത്ത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബീഹാറിൽ ബിരുദം പാസായ പെൺകുട്ടികൾക്ക് (Mukhyamantri Kanya Utthan Yojana)സർക്കാർ അൻപതിനായിരം രൂപ നൽകും. മുഖ്യമന്ത്രിയുടെ ഗ്രാജ്വേറ്റ് ഗേൾ ചൈൽഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ ലഭിക്കുന്ന ഈ പണം നേരിട്ട് പെൺകുട്ടികളുടെ അക്കൗണ്ടിലേക്ക് എത്തും.
തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം പൂർത്തീകരിക്കും (Promise made in election will be fullfilled)
2020 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് (Bihar Assembly Polls 2020) വേളയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ (CM Nitish Kumar)തന്റെ സർക്കാർ വീണ്ടും വന്നാൽ ബിരുദധാരികളായ പെൺകുട്ടികൾക്ക് (Graduates Girls) 50000 രൂപ പ്രോത്സാഹനം ലഭിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
Also read: PF അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയണോ? ഈ നമ്പറിൽ മിസ് കോൾ ചെയ്യൂ..
പ്രോത്സാഹന പണം അയയ്ക്കാനുള്ള നിർദ്ദേശം തയ്യാറാണ് (Proposal to send incentive money ready)
മുഖ്യമന്ത്രി ഗ്രാജുവേഷൻ ബാലിക പ്രൊത്സാഹൻ യോജന (Mukhyamantri Graduation Balika Protsahan Yojana) പ്രകാരം ബിരുദം നേടിയ പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രോത്സാഹന തുക അയയ്ക്കാനുള്ള നിർദ്ദേശം ബീഹാർ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയതായി സൂചനയുണ്ട്. ജാഗരണിന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ ഈ പദ്ധതി ധനകാര്യ വകുപ്പിന്റെ അനുമതിക്കായി അയയ്ക്കും. തുടർന്ന് മന്ത്രിസഭയിൽ നിന്നും അനുമതി വാങ്ങുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യും. മുഖ്യമന്ത്രി ഗ്രാജ്വേറ്റ് ഗേൾ ചൈൽഡ് ഇൻസെന്റീവ് സ്കീം പ്രകാരം സർക്കാർ അംഗീകൃത കോളേജുകളിൽ നിന്ന് ബിരുദം നേടിയ പെൺകുട്ടികൾക്കാണ് ഈ ആനുകൂല്യം നൽകുന്നത്.
1.50 ലക്ഷം പെൺകുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും
മുഖ്യമന്ത്രിയുടെ ഗ്രാജ്വേറ്റ് ഗേൾ ഇൻസെന്റീവ് സ്കീമിന് (Incentive Scheme) കീഴിലുള്ള ഈ തുക വർധിക്കുകയും 1.50 ലക്ഷം ബിരുദം നേടിയ പെൺകുട്ടികൾക്ക് ഇതുവഴി ഗുണം ഉണ്ടാകുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു. ഇതുവരെ പെൺകുട്ടികൾക്ക് 25000 രൂപയാണ് പ്രോത്സാഹന രൂപയായി ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷം 1.4 ലക്ഷം അപേക്ഷകൾ ലഭിച്ചു. ഇതിൽ 84,344 പെൺകുട്ടികൾ ഫണ്ടിന് അർഹരായി. ബാക്കി അപേക്ഷയിൽ എന്തോ കുഴപ്പമുണ്ടായിരുന്നത് കൊണ്ട് യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചയച്ചതായും പുനരവലോകനത്തിന് ശേഷം അപേക്ഷകൾ വീണ്ടും വന്നാൽ ശേഷിക്കുന്നവർക്കും പണം നൽകുമെന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.