മസാലദോശക്കൊപ്പം സാമ്പാറില്ല; ഹോട്ടലിന് പിഴയിട്ട് കോടതി
Viral News Today: തൻറെ ജന്മദിനത്തിന് അമ്മക്കൊപ്പം ഹോട്ടലിൽ മസാലദോശ വാങ്ങാൻ എത്തിയതായിരുന്നു ബീഹാറിലെ അഭിഭാഷകൻ കൂടിയായ മനീഷ് പഥക്
ബീഹാർ: മസാലദോശക്കൊപ്പം എത്തുന്ന വട തിരിച്ച് കൊടുത്ത് മാതൃകയാവുന്നവരാണ് നമ്മളിൽ പലരും. വടയ്ക്ക് പ്രത്യേകം ബില്ല് കൊടുക്കണം എന്നത് കൊണ്ട് തന്നെയാണിത്. സാമ്പാറും ചട്നിയും സാധാരണ എല്ലാ മസാലദോശകൾക്കുമൊപ്പം ഡീഫോൾട്ട് കോമ്പോകളായി ഉണ്ടാവും. അത് എല്ലായിടത്തും അങ്ങന തന്നെയാണ്. തികച്ചും സൗജന്യമായി തന്നെയാണ് ഇവ വിളമ്പുന്നതും.
എന്നാൽ ദോശക്കൊപ്പം സാമ്പാർ പോലും കൊടുക്കുന്നില്ലെങ്കിലോ? അങ്ങിനെയൊരു കഥയാണ് ബീഹാറിൽ നടന്നത്. തൻറെ ജന്മദിനത്തിന് അമ്മക്കൊപ്പം ഹോട്ടലിൽ മസാലദോശ വാങ്ങാൻ എത്തിയതായിരുന്നു ബീഹാറിലെ അഭിഭാഷകൻ കൂടിയായ മനീഷ് പഥക്. ബക്സറിലെ നമക് റെസ്റ്റോറന്റിലെ ടേക്ക് എവേ കൗണ്ടറില്‍ ഭക്ഷണം പാഴ്സൽ വാങ്ങി മടങ്ങി.
ALSO READ: തക്കാളി വിറ്റ് 1.5 കോടി; നേട്ടം കൊയ്ത് കർഷക കുടുംബം, മഹാരാഷ്ട്രയിലെ കോടീശ്വരൻമാർ
140 രൂപയായിരുന്നു ബില്ല്. പണം കൊടുത്ത് വീട്ടിൽ ചെന്ന് കവർ തുറന്നപ്പോൾ മസാലദോശ മാത്രം. സാമ്പാർ ഉണ്ടായിരുന്നില്ല. തനിക്ക് അബദ്ധം പറ്റിയതാവാം എന്ന് ആദ്യം കരുതിയ മനീഷ് കട ഉടമയോട് കാര്യം പറഞ്ഞു. എന്നാൽ കട ഉടമയുടെ മറുപടി അതിശയിപ്പിക്കുന്നതായിരുന്നു. 140 രൂപയ്ക്ക് റസ്റ്റോറൻറ് മുഴുവൻ വാങ്ങാൻ സാധിക്കുമോ? എന്നായിരുന്നു മറുപടി. സംഭവം എന്തായാലും അങ്ങനെ വിടാൻ മനീഷ് ഒരുക്കമായിരുന്നില്ല. സംഭവം ബീഹാർ ഉപഭോക്തൃ കോടതിയിൽ എത്തി.വിശദമായ വാദം കേട്ട ശേഷം കട ഉടമയോട് 3500 രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടു.
2022-ൽ ഫയൽ ചെയ്ത കേസിൽ കേസ് 11 മാസത്തോളം നീണ്ടുനിന്നു.ജില്ലാ ഉപഭോക്തൃ കമ്മീഷൻ ചെയർമാൻ വേദ് പ്രകാശ് സിംഗ്, അംഗം വരുൺ കുമാർ എന്നിവരാണ് വിധി പ്രസ്താവിച്ചത്. 3,500 രൂപ പിഴയിൽ 2,000 രൂപ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള് ഉണ്ടാക്കിയതിന് പഥക്കിനും ബാക്കി 1,500 രൂപ കോടതി വ്യവഹാര ഫീസുമായിരുന്നു.തുക 8 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നും കോടതി റെസ്റ്റോറന്റിനോട് ഉത്തരവിട്ടു.ഉപഭോക്തൃ അവകാശങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കോടതി വിധിയിൽ താൻ സന്തുഷ്ടനാണെന്ന് പഥക് പറഞ്ഞു. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...