Bihar Election Results 2020: ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം
വോട്ടെണ്ണല്‍ തുടങ്ങിയആരംഭിച്ചപ്പോള്‍ ആര്‍ജെഡി മുന്നില്‍ നിന്നപ്പോള്‍ വോട്ടിങ് മെഷീനിലേക്ക് വന്നപ്പോള്‍ മറിമാറിയുന്ന കാഴ്‌ച്ചയാണ് ഇപ്പോള്‍ കാണുന്നത്.
പട്ന (Patna): ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election)ഫലം പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ആര്‍ജെഡിയും ബിജെപിയും. തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി കരുത്തുകാട്ടുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.
വോട്ടെണ്ണല്‍ തുടങ്ങിയആരംഭിച്ചപ്പോള്‍ ആര്‍ജെഡി മുന്നില്‍ നിന്നപ്പോള്‍ വോട്ടിങ് മെഷീനിലേക്ക് വന്നപ്പോള്‍ മറിമാറിയുന്ന കാഴ്‌ച്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇപ്പോഴത്തെ നിലയില്‍ 122 ഓളം സീറ്റുകളില്‍ ആര്‍ജെഡി മഹാസഖ്യം മുന്നില്‍ നില്‍ക്കുമ്ബോള്‍ 111 ഓളം ലേറെ സീറ്റുകളില്‍ എന്‍ഡിഎ സഖ്യവും മുന്നില്‍ നല്‍കുന്നു.
ഫലസൂചന ഇങ്ങനെ:
ആര്‍ജെഡി മഹാസഖ്യം: 122
എന്‍ഡിഎ സഖ്യം:111
മറ്റുള്ളവർ : 8
വോട്ടെണ്ണലിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി 59 കമ്പനി അർദ്ധ സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സ്‌ട്രോ൦ഗ് റൂമുകൾക്ക് മുൻപിലും കർശന സുരക്ഷ ഉറപ്പുവരുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എച്ച് ആർ ശ്രീനിവാസ അറിയിച്ചു.
243 നിയമസഭാ മണ്ഡലങ്ങളുള്ള ബീഹാറിൽ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ പൊതുവേ പോളിംഗ് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
ഒക്ടോബർ 28ന് 71 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഒന്നാം ഘട്ടത്തില്‍ 54 ശതമാനവും, നവംബർ മൂന്നിന് നടന്ന രണ്ടാം ഘട്ടത്തിൽ 55.7 ശതമാനവും, 78 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ ഏഴിന് നടന്ന മൂന്നാം ഘട്ടത്തില്‍ 55.73 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)