പട്ന (Patna): ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election)വോട്ടെണ്ണൽ ആരംഭിച്ച് 2 മണിക്കൂർ പിന്നിടുമ്പോൾ ആർജെഡി-കോൺഗ്രസ് മഹാസഖ്യത്തെ പിന്നിലാക്കിക്കൊണ്ട് ബിജെപി സഖ്യം മുന്നേറുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഫലങ്ങള്‍ മാറി മറിയുമ്പോൾ രണ്ടു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മുന്നേറുന്നത്.  ഇപ്പോഴത്തെ നിലയില്‍ 121  ഓളം സീറ്റുകളില്‍ എൻഡിഎ സഖ്യം മുന്നിലാണ്.  ആര്‍ജെഡി മഹാസഖ്യം (
Mahagathbandhan) മുന്നില്‍ നിന്നും പിന്നിലോട്ട് പോകുകയാണ്.   109 ഓളം സീറ്റുകളിലാണ് ആർജെഡി മഹാസഖ്യത്തിന് ലഭിച്ചിരിക്കുന്നത്. 
ഫലസൂചന ഇങ്ങനെ:


ആര്‍ജെഡി മഹാസഖ്യം: 121
എന്‍ഡിഎ സഖ്യം:109 
മറ്റുള്ളവർ : 13


Also read: Bihar Election Results 2020: ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം


വോട്ടെണ്ണലിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് (Heavy security) ഒരുക്കിയിരിക്കുന്നത്. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി 59 കമ്പനി അർദ്ധ സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സ്‌ട്രോ൦ഗ് റൂമുകൾക്ക് മുൻപിലും കർശന സുരക്ഷ ഉറപ്പുവരുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എച്ച് ആർ ശ്രീനിവാസ അറിയിച്ചു.


243 നിയമസഭാ മണ്ഡലങ്ങളുള്ള ബീഹാറിൽ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്.  ഇത്തവണ പൊതുവേ പോളിംഗ് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.  
ഒക്ടോബർ 28ന് 71 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഒന്നാം ഘട്ടത്തില്‍   54 ശതമാനവും,  നവംബർ മൂന്നിന് നടന്ന രണ്ടാം ഘട്ടത്തിൽ 55.7 ശതമാനവും, 78 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ ഏഴിന് നടന്ന മൂന്നാം ഘട്ടത്തില്‍  55.73 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു.


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)