Patna: ബീഹാറില്‍ അടുത്തിടെ അധികാരത്തിലേറിയ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും.  ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള  ഈ പുതിയ മഹാസഖ്യ സർക്കാരിന് 164 എംഎൽഎമാരുടെ പിന്തുണയുണ്ട്.  പ്രതിപക്ഷത്തിന് 76 എംഎൽഎമാർ മാത്രമാണുള്ളത്. ഈയൊരു സാഹചര്യത്തിൽ നിതീഷ് സർക്കാരിന് ഭൂരിപക്ഷം തെളിയിയ്ക്കുക എന്നത്  ഒരു വെല്ലുവിളി അല്ല. 


എന്നാല്‍, നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സ്പീക്കർ വിജയ് കുമാർ സിന്‍ഹയെ പുറത്താക്കുന്നത് സംബന്ധിച്ച് ബഹളത്തിന് സാധ്യതയുണ്ട് എന്നാണ് സൂചനകള്‍.  BJP MLA ആയ ഇദ്ദേഹം പദവി രാജി വയ്ക്കുന്നത് നിരസിച്ചിരുന്നു.  


സ്പീക്കർക്ക് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന നോട്ടീസ് ഭരണപക്ഷം നൽകിയിരുന്നു. സഭയിലെ പ്രാരംഭ നടപടികള്‍ക്ക്ശേഷം സ്പീക്കർ രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് സൂചനകള്‍.  


 Also Read: Bihar Politics : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; ഉത്തരമില്ലാതെ ബിജെപി


സ്പീക്കർ വിജയ് സിൻഹയുടെ ആദ്യ പ്രസംഗത്തോടെ സഭാ നടപടികൾ ആരംഭിക്കും. തുടർന്ന് അദ്ദേഹത്തെ നീക്കാനുള്ള പ്രമേയം ഭരണപക്ഷം കൊണ്ടുവരും. തുടര്‍ന്ന് നിയമസഭാ നടത്തിപ്പിന്‍റെ  ചുമതല ഡെപ്യൂട്ടി സ്പീക്കർ മഹേശ്വര്‍ ഹസാരി ഏറ്റെടുക്കും. അദ്ദേഹത്തിന്‍റെ അദ്ധ്യക്ഷതയിൽ സർക്കാർ വിശ്വാസവോട്ട് തേടും.


അതേസമയം, ഒരുവശത്ത് വിശ്വാസ വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ മറു വശത്ത് RJDയുടെ നിരവധി നേതാക്കളുടെ വസതിയില്‍ CBI റെയ്ഡ് നടക്കുകയാണ്. ആർജെഡി മുൻ എംഎൽഎ സുബോധ് റോയിയുടെ പറ്റ്ന വസതിയിൽ സിബിഐ റെയ്ഡ്  പുലര്‍ച്ചെ മുതല്‍ നടക്കുകയാണ്. കൂടാതെ, ആർജെഡി രാജ്യസഭാംഗം അസ്ഫാഖ് കരീം,  ഫയാസ് അഹമ്മദ്, ആർജെഡിയുടെ എംഎൽസി സുനിൽ സിംഗ് എന്നിവരുടെ വസതിയിലും സിബിഐ റെയ്ഡ് നടക്കുകയാണ്.  "റെയില്‍വേ ജോലിയ്ക്ക് പകരം ഭൂമി"  തട്ടിപ്പുമായി ബന്ധപ്പെട്ടാണ് CBI റെയ്ഡ്. 


"ഇത് ഇഡിയോ ഐടിയോ സിബിഐയോ നടത്തിയ റെയ്ഡാണെന്ന് പറയുന്നതിൽ അർത്ഥമില്ല, ഇത് ബിജെപിയുടെ റെയ്ഡാണ്. അവർ ഇപ്പോൾ ബിജെപിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്", എംപി മനോജ് ഝാ പറഞ്ഞു.  


BJPയുമായി പിരിഞ്ഞ് രാഷ്ട്രീയ ജനതാദളും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിച്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഭൂരിപക്ഷം തെളിയിക്കുന്ന നിർണായക വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സിബിഐ നടപടി... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.