Bihar Hooch Tragedy: ബിഹാര്‍ വിഷമദ്യ ദുരന്തം; മരണസംഖ്യ 70 കടന്നു, ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി
Bihar Hooch Tragedy: പ്രതിപക്ഷ പ്രതിഷേധം ശക്തമാണെങ്കിലും കുടുംബങ്ങൾക്ക് ധനസഹായം നൽകില്ലെന്ന ഉറച്ച് നിലപാട് സ്വീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
Bihar Hooch Tragedy: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ 71 ആയി. സരൺ ജില്ലയിൽ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. എന്നാൽ ഔദ്യോഗിക കണക്ക് പ്രകാരം 31 പേർ മാത്രമാണ് മരിച്ചത്. നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ഇതിൽ പലരുടെയും ആരോഗ്യനില വഷളായി. സംഭവത്തിൽ ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്.
മദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ പ്രതിഷേധം ശക്തമായിട്ടും മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റമില്ല. മദ്യം കഴിച്ചാൽ മരിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. അതിനിടെ മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും, ബിഹാറിൽ രാഷ്ട്രപതി ഭരണ വേണമെന്നും എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു.
അതേസമയം, സർക്കാരിനെതിരെ വിമർശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കി. അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 126 പേരെ അറസ്റ്റ് ചെയ്തു. 2016 ഏപ്രിലിൽ സംസ്ഥാനത്ത് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ച് കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമനിര്‍മ്മാണം നടത്തിയിരുന്നു. വിഷയത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിരോധനമുള്ള സമയത്ത് കിട്ടുന്ന മദ്യം വ്യാജമദ്യമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...