Bihar Politics : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; ഉത്തരമില്ലാതെ ബിജെപി
Bihar political crisis പാർട്ടിയിലെ എംഎൽഎമാരും എംപിമാരുമായി ചേർന്നെടുത്ത സംയുക്ത തീരുമാനമാണിതെന്ന് നിതീഷ് അറിയിച്ചു. രാവിലെ ജഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് ശേഷം എൻഡിഎ സഖ്യം വിട്ടെന്ന് നതീഷ് അറിയിച്ചിരുന്നു.
പാറ്റ്ന: ബിഹാറിൽ എൻഡിഎ ഭരണത്തിന് അവസാനം കുറിച്ച് നിതീഷ് കുമാറിന്റെ രാജി. മുഖമന്ത്രി നിതീഷ് കുമാർ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലെത്തി ഗവർണർ ഫാഗു സിങ് ചൗഹാന് രാജി സമർപ്പിക്കുകയായിരുന്നു. പാർട്ടിയിലെ എംഎൽഎമാരും എംപിമാരുമായി ചേർന്നെടുത്ത തീരുമാനമാണിതെന്ന് നിതീഷ് അറിയിച്ചു. രാവിലെ ജഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് ശേഷം എൻഡിഎ സഖ്യം വിട്ടെന്ന് നിതീഷ് നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ബിഹാറിൽ ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്ന് കേന്ദ്രമന്ത്രി അർ.കെ സിങ് ആവശ്യപ്പെട്ടു. ബിഹാറിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം തനിക്ക് 160 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിതീഷ് ഗവർണറെ അറിയിക്കുകയും ചെയ്തു. 122 സീറ്റാണ് ബിഹാറിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത്. ആർജെഡിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് നിതീഷ് രാജ്ഭവനിലേക്ക് തിരിച്ചത്. അർജെഡിക്ക് പുറമെ മഹാഗണബന്ധന സഖ്യത്തിലെ ഇടത് സഖ്യ പാർട്ടികളും നിതീഷിന് പിന്തുണ അറിയിച്ചു. കോൺഗ്രസിന്റെയും പിന്തുണ നിതീഷിന് ലഭിച്ചിട്ടുണ്ട്.
അഗ്നിപഥ് പദ്ധതിയെ തുടർന്ന് ബിഹാറിൽ ഉടലെടുത്ത സംഘർഷത്തിന് പിന്നാലെയാണ് എൻഡിഎ സഖ്യത്തിനുള്ളിൽ ജെഡിയുവും ബിജെപിയും തമ്മിലുള്ള വിള്ളൽ പ്രത്യക്ഷത്തിൽ രൂപപ്പെടുന്നത്. ബിഹാറിൽ ജെഡിയുവിനെ ദുർബ്ബലപ്പെടുത്താൻ ബിജെപി ശ്രമിച്ചുയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ജെഡിയുവിന്റെ വോട്ട് വിഭച്ചിക്കാൻ ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് ബിജെപി പുറമെ നിന്ന് പിന്തുണ നൽകിയെന്നാണ് ജെഡിയു ആരോപിക്കുന്നത്. എൽജെപിക്ക് സീറ്റൊന്നും ലഭിച്ചില്ലെങ്കിലും ജെഡിയുവിന്റെ വോട്ട് വിഭിച്ചിച്ച് പോകാൻ ഇടയാക്കി. അതെ തുടർന്ന് നിതീഷ് കുമാറിന്റെ പാർട്ടിയുടെ സീറ്റ് കുത്തനെ 45 ലേക്ക് ചുരുങ്ങിയത്.
മുൻ ജെഡിയു ദേശീയ അധ്യക്ഷൻ അർസിപി സിങ്ങിന്റെ രാജിക്ക് പിന്നാലെ എൻഡിഎക്കുള്ളിൽ കലഹം ഉടലെടുക്കുന്നത്. ബിജെപി അടുത്ത ബന്ധം സ്ഥാപിക്കുന്ന സിങ്ങിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. കേന്ദ്രമന്ത്രി സ്ഥാനം നിലനിർത്തുന്നതിന് വേണ്ടി രാജ്യസഭയിലേക്ക് മത്സരിക്കാൻ വീണ്ടും നാമനിർദേശം സമർപ്പിക്കാത്തതിനെ തുടർന്നാണ് നിതീഷ് ദേശീയ അധ്യക്ഷൻ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്.
ബിഹാർ നിയമസഭയിൽ തേജസ്വി യാദവിന്റെ ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 79 സീറ്റുകളാണ് ആർജെഡിക്കുള്ളത്. 77 ബിജെപി രണ്ടാമതും 44 സീറ്റുമായി ജെഡിയുമാണ് എംഎൽഎമാരുടെ നിലയിൽ മൂന്നാമതുള്ളത്.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.