ഗുജറാത്തിൽ നിന്നും മുംബൈയിലേക്ക് വിചാരണ മാറ്റിയ ആദ്യ കേസ് കൂടിയാണ് ബിൽക്കിസ് ബാനു കേസ്. 2002- ൽ ആരംഭിച്ച കേസ് പിന്നെയും നിരവധി വർഷങ്ങൾ പിന്നിട്ടു ശിക്ഷാ വിധിയിലെത്താൻ.  ഗുജറാത്ത് കലാപത്തിൽ 11 പേരാൽ കൂട്ട ബലാത്സംഗത്തിന് വിധേയായ ബിൽക്കിസ് ബാനു എന്ന യുവതി വർഷങ്ങളോളം കോടതികൾ കയറി ഇറങ്ങി. ഇതിനിടയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾ ഗോദ്ര സബ്ജയിലിൽ നിന്നും മോചിതരായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാനുവിൻറെ 3 വയസ്സുകാരിയായ മകളെയും കുടുംബാംഗങ്ങളെയും കലാപകാരികൾ കൊലപ്പെടുത്തി, വസ്ത്രങ്ങൾ വലിച്ച് കീറി, രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന ബാനുവിന് അഭയം കൊടുത്തത് ഒരു ഗോത്ര കുടുംബമാണ്. പിന്നീട് ഒരു ഹോംഗാർഡാണ് അവരെ പരാതി നൽകാനായി കൂട്ടിക്കൊണ്ടു പോയത്.


കേസിൻറെ വിചാരണ 2004-ൽ ആരംഭിക്കുമ്പോൾ മുതൽ നിരവധി വധഭീക്ഷണികൾ ബിൽക്കിസ് ബാനുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. 2008-ൽ സിബിഐ പ്രത്യേക കോടതി പ്രതികളിൽ 11 പേർക്ക് കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചു.  ഇത് ബോംബെ ഹൈക്കോടതി ശരിവെച്ചു. ഇതിനിടയിൽ സുപ്രീം കോടതി 50 ലക്ഷം രൂപ ബിൽക്കിസ് ബാനുവിന് നഷ്ടപരിഹാരമായി വിധിച്ചു. കലാപക്കേസുകളിൽ ഇതാദ്യമായാണ് നഷ്ടപരിഹാരം ലഭിക്കുന്നതും.


വിചാരണയിൽ പലതവണ ബാനുവിന് തിരിച്ചടികൾ നേരിട്ടു. ഇതിൽ സുപ്രധാനം തെളിവുകളാണ്. താൻ സ്വയം തിരിച്ചറിഞ്ഞ പ്രതികളുടെ പലരുടെയും പേരുകൾ പോലീസ് ഉദ്യോഗസ്ഥനായി സോമനാഥ് ഗോരി അതി വിദഗ്ധമായി ഒഴിവാക്കി കളഞ്ഞു. കേസ് എങ്ങനെയെങ്കിലും ഒഴിവാക്കാൻ കൂടിയായിയിരുന്നു അയാളുടെ പദ്ധതി. 


കേസിലെ പ്രതികളെ ​വിട്ടയച്ച വിധി സുപ്രീംകോടതി റദ്ദാക്കിയതോടെ രാജ്യത്തിൻറെ വിവിധ കോണുകളിൽ നിന്നും പ്രത്യേശയുടെ സന്ദേശങ്ങളും എത്തുന്നുണ്ട്. കേസിലെ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.