New Delhi: ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ 11 പ്രതികൾ വീണ്ടും ജയിലിൽ പോകേണ്ടിവരുമോ? പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച സുപ്രീംകോടതി നിര്‍ണ്ണായക നിലപാട് സ്വീകരിയ്ക്കുകയും പ്രതികരണം തേടി ഗുജറാത്ത് സർക്കാരിന് നോട്ടീസ് നല്‍കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളും ജയിൽ മോചിതരായിരുന്നു.  പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍  തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി  സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടിയിരിയ്ക്കുകയാണ്. 


Also Read:  Bilkis Bano Case: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെയും മോചിപ്പിച്ചു


കേസ് രണ്ടാഴ്ചയ്ക്ക് ശേഷം  വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭിഭാഷക അപർണ ഭട്ടും മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമാണ്  ഹാജരായത്.  


ഗോധ്ര കലാപത്തില്‍ നിന്നും  രക്ഷപ്പെടുന്നതിനിടെയാണ് ബിൽക്കിസ് ബാനോ   കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ആ സമയത്ത് അവര്‍ക്ക് 21 വയസ് പ്രായവും അഞ്ച് മാസം ഗർഭിണിയുമായിരുന്നു. 2008 ജനുവരിയിൽ നടന്ന സംഭവത്തില്‍ ബിൽക്കിസ് ബാനോയുടെ കുടുംബത്തിലെ 7 പേരെ കൊല്ലപ്പെടുകയും ഗര്‍ഭിണിയായ ബാനോ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തിരുന്നു. 


ഏറെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്‌  ബില്‍ക്കിസ് ബാനോവിന് നീതി ലഭിക്കുന്നത്. പ്രതികളെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി ഇവരുടെ ശിക്ഷ ശരിവച്ചു. 


കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെ ഗുജറാത്ത് സർക്കാർ പ്രത്യേക ഇളവ് നയ പ്രകാരം വിട്ടയയ്ക്കുകയായിരുന്നു. ആഗസ്റ്റ്‌ 15 നായിരുന്നു ഇവര്‍ പുറത്തിറങ്ങിയത്.  ഇവര്‍ക്ക് വന്‍ സ്വീകരണമാണ് ജയിലിന് പുറത്ത് ലഭിച്ചത്....!!  പ്രതികൾ 15 വർഷത്തിലേറെ ജയിൽവാസം പൂർത്തിയാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 


അതേസമയം, 11 കുറ്റവാളികളെ വിട്ടയച്ചത് ഗ്രാമത്തില്‍  ഭയാനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിയ്ക്കുന്നത് എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.  ദഹോദ് ജില്ലയിലെ രന്ധിക്പൂർ ഗ്രാമവാസികള്‍ ആശങ്കയിലാണ്.  നിരവധി മുസ്ലീങ്ങൾ ഗ്രാമം വിട്ടുപോയി. 70 മുസ്ലീം കുടുംബങ്ങൾ ഭീതിയിലാണ് കഴിയുന്നത്. സ്വന്തം സുരക്ഷയെക്കാള്‍, സ്ത്രീകളുടെ സുരക്ഷ ഭയക്കുന്നതിനാലാണ് തങ്ങൾ ഗ്രാമം വിടുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. 


സംഭവത്തെ ത്തുടര്‍ന്ന് ചില ഗ്രാമവാസികൾ പാലായനം  ചെയ്തതായി പോലീസ് സമ്മതിച്ചിട്ടുണ്ട്.  കൂടാതെ, ഗ്രാമത്തില്‍ പോലീസ് സുരക്ഷ  ശക്തമാക്കിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.