Bilkis Bano Case: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെയും മോചിപ്പിച്ചു
2008-ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബോംബെ ഹൈക്കോടതിയും ഈ വിധി ശരിവെക്കുകയായിരുന്നു
അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെയും മോചിപ്പിച്ചു. ജീവപര്യന്തം ശിക്ഷയില്‍ തടവില്‍ കഴിയുകയായിരുന്നു പ്രതികൾ. ഗുജറാത്ത് സര്‍ക്കാർ ഇവരുടെ ശിക്ഷാ നടപടി ഇളവ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് പ്രതികളെ മോചിപ്പിച്ചത്.ഗോദ്രയിലെ സബ് ജയിലില്‍ ആയിരുന്നു ഇവർ.ഗുജറാത്ത് കലാപത്തിനിടെ 5 മാസം ഗര്‍ഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ എഴു പേരെ കോലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ഇവർ.
2008-ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബോംബെ ഹൈക്കോടതിയും ഈ വിധി ശരിവെക്കുകയായിരുന്നു. നിലവിൽ 15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലിലാണ്. ഇവരിൽ ഒരാൾ തന്നെയാണ് മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ALSO READ: Murder: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു, രണ്ടുപേർക്ക് പരിക്ക്
തൊട്ട് പിന്നാലെ വിഷയം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. ശിക്ഷ ഇളവ് ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തത പ്രകാരമാണ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങിയത് ഞായറാഴ്ചയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...