ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന് പിന്തുണയുമായി വിവാദ നായകരല്ലൊം സമരപ്പന്തലിലേക്ക് എത്തുന്ന കാഴ്ചയാണ് കാണുന്നത്. ബിന്ദു അമ്മിണിയാണ് പുതുതായി സമരപ്പന്തലിലേക്കെത്തിയത്.  കര്‍ഷകസമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി സോഷ്യല്‍ മീഡിയയും പ്രതികരിക്കണമെന്നും  ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്‍റെ വീഡിയോ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സമരത്തിലേക്ക് ബിന്ദുവിനെ വിളിച്ചത് ഫിലിം മേക്കറും ഡോക്കുമെന്റ് ഡയറക്ടറുമായ ഗോപാല്‍ മേനോന്‍ ആണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. അവരുടെ വീഡിയോ കാണാം


 


also read: Farmers Protest: പ്രതിഷേധം ഫലം കണ്ടു; ബുറാഡിയുടെ നിരങ്കരി മൈതാനത്ത് പ്രതിഷേധിക്കാൻ കർഷകർക്ക് അനുമതി 


 


നേരത്തെ ചുംബന സമര നായികയായ രശ്മി നായരും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി സമരപന്തലില്‍ എത്തിയിരുന്നു. പഞ്ചാബ് - ഹരിയാന ബോര്‍ഡര്‍ ആയ അമ്ബാല എന്ന സ്ഥലത്തെ സമരപന്തലിലാണ് രശ്മി സന്ദര്‍ശനം നടത്തിയത്. ഇതിന്‍റെ വീഡിയോ രശ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.


'ലുധിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന വഴിയില്‍ അമ്ബാല എന്ന സ്ഥലത്താണുള്ളത്. പഞ്ചാബ് - ഹരിയാന ബോര്‍ഡര്‍ ആണിത്. ഡല്‍ഹിയിലേക്ക് കര്‍ഷക സമരത്തിന് പോകുന്ന പഞ്ചാബില്‍ നിന്നുള്ള എല്ലാവര്‍ക്കും പ്രധാനപ്പെട്ട ഒരു ഹൈവേ ആണിത്. സമരത്തിനായി പോകുന്ന എല്ലാവര്‍ക്കുമുള്ള ഭക്ഷണങ്ങള്‍ ഇവിടെ കൊടുക്കുന്നുണ്ട്. വണ്ടി നിര്‍ത്തിയപ്പോള്‍ ഞങ്ങളേയും ഭക്ഷണം കഴിക്കാന്‍ സ്നേഹത്തോട് കൂടി നിര്‍ബന്ധിച്ചു.'- രശ്മി പറയുന്നു.


 


നെയ്യാറ്റിൻകര സംഭവം: പൊലീസ് അക്കാഡമിയുടെ Website Hack ചെയ്തു


 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy