ED അന്വേഷണം രാഷ്ട്രീയ പ്രേരിതം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്നും Bineesh കോടതിയിൽ
കോടിയേരി ബാലകൃഷ്ണന്‍റെ മകനായതുകൊണ്ട് തന്നെ വേട്ടയാടുന്നുവെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയില്‍ പറഞ്ഞു.
ബെംഗളൂരു: തനിക്കെതിരായ ഇഡി (ED) അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ബിനീഷ് കോടിയേരി (Bineesh Kodiyeri) കര്‍ണാടക ഹൈക്കോടതിയില്‍ (Karnataka High Court). കോടിയേരി ബാലകൃഷ്ണന്‍റെ (Kodiyeri Balakrishnan) മകനായതുകൊണ്ട് തന്നെ വേട്ടയാടുന്നുവെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞു.
കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നിലെന്നും ബിനീഷ് പറഞ്ഞു. നേരായ കച്ചവടത്തിലൂടെ കിട്ടിയ ലാഭം മാത്രമാണ് അക്കൗണ്ടിലെത്തിയിട്ടുള്ളത്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം കാരണമാണ് ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് എന്നും ബിനിഷ് കുറ്റപ്പെടുത്തി.
ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നാണ് ബിനീഷിന്‍റെ നിലപാട്. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ബിനീഷ് പറഞ്ഞു. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്‍റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞു. അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാറാണ് ബിനീഷ് കോടിയേരിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. കേസ് ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
Also Read: Money Laundering Case: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കും
ബിസിനസ് സംരംഭങ്ങളുടെ മറവില്‍ ബിനീഷ് കോടിയേരി (Bineesh Kodiyeri) കള്ളപ്പണം വെളുപ്പിച്ചെന്ന് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (Enforcement Directorate) കര്‍ണാടക ഹൈക്കോടതിയില്‍ (Karnataka High Court) അറിയിച്ചിരുന്നു. ബിനീഷിന്‍റെ വാദം പൂർത്തിയായതാണെങ്കിലും എതിര്‍വാദമുന്നയിക്കാന്‍ ഇന്ന് സമയം അനുവദിക്കുകയായിരുന്നു കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ വർഷം ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി (ED) അറസ്റ്റ് ചെയ്തത്. നവംബര്‍ 11നുശേഷം അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് (Judicial Custody).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...