അഹമ്മദാബാദ്: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ​ഗുജറാത്തിലൂടെ കടന്നുപോകുമെന്ന് മുന്നറിയിപ്പ്. ജൂൺ 14ന് രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ച് തുടർന്ന് വടക്ക് വടക്ക് കിഴക്ക്  ദിശ മാറി സൗരാഷ്ട്ര - കച്ച് തീരത്തോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മാണ്ഡവി ( ഗുജറാത്ത്‌ ) ക്കും കറാച്ചിക്കും( പാകിസ്ഥാൻ ) ഇടയിൽ  ജക്കാവു പോർട്ടിന് സമീപം ജൂൺ 15ന് പരമാവധി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത 3-4 ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റ് ​ഗുജറാത്തിനെ മറികടക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായും മണിക്കൂറിൽ 125-135 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വേഗതയിൽ വരെ ‌കാറ്റ് വീശുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. 2021-ൽ രൂപപ്പെട്ട തൗക്കത്തേയ്‌ക്ക് ശേഷം അറബിക്കടലിൽ രൂപപ്പെട്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ബിപോർജോയ് ചുഴലിക്കാറ്റ്.


ALSO READ: Biparjoy Cyclone Updates: ബിപോർജോയ് അടുത്ത 36 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും, ഗുജറാത്തില്‍ കനത്ത ജാഗ്രത


ഗുജറാത്തിലെ കച്ച്, ദ്വാരക, പോർബന്തർ, ജാംനഗർ, രാജ്‌കോട്ട്, ജുനഗർ, മോർബി തുടങ്ങിയ ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ജൂൺ 15 വരെ കിഴക്ക് - മധ്യ അറബിക്കടലിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറ്-മധ്യ അറബിക്കടലിലും മത്സ്യബന്ധനം പൂർണ്ണമായും നിർത്തിവയ്ക്കാനും നിർദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ ജൂൺ 15 വരെ മധ്യ അറബിക്കടലിലും ജൂൺ 12 മുതൽ 15 വരെ വടക്കൻ അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നും കടലിൽ ഉള്ളവർ തീരത്തേക്ക് മടങ്ങണമെന്നും ഐഎംഡി നിർദേശിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.