Cyclone Biparjoy Updates: അടുത്ത 36 മണിക്കൂറിനുള്ളിൽ ബിപോർജോയ് തീവ്ര ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് IMD മുന്നറിയിപ്പ്.  48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Kerala Rain Alert: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്!


IMD നല്‍കുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് ബിപോർജോയ് തീവ്ര ചുഴലിക്കാറ്റ് ഗോവയുടെ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി 860 കിലോമീറ്റർ അകലെയാണ്  ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്.  ഈ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നതിനാൽ ഇന്ത്യൻ തീരത്ത് നിന്ന് മാറിനിൽക്കാൻ സാധ്യതയുണ്ട് എന്ന സൂചനയും IMD നല്‍കുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ബിപോർജോയ് തീവ്ര ചുഴലിക്കാറ്റ്  ക്രമേണ കൂടുതൽ ശക്തി പ്രാപിക്കുകയും അടുത്ത 2 ദിവസത്തിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ചെയ്യും, IMD ഒരു ട്വീറ്റിൽ പറഞ്ഞു.


അതേസമയം, അറബിക്കടലിൽ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളിൽ മത്സ്യത്തൊഴിലാളികൾ പോകരുത് എന്ന നിര്‍ദ്ദേശം IMD നല്‍കിയിട്ടുണ്ട്. കിഴക്കൻ-മധ്യ അറബിക്കടലിൽ രൂപപ്പെട്ട  ബിപോർജോയ് ചുഴലിക്കാറ്റിനെ നേരിടാന്‍ ഗുജറാത്തിന്‍റെ തീരദേശ ജില്ലകൾ തയ്യാറെടുക്കുകയാണ് . ഭരണകൂടം സൈക്ലോൺ ഷെൽട്ടറുകൾ തയ്യാറാക്കുകയും ദുർബല പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും ബ്ലോക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ സജീവമാക്കാനും ഇതിനോടകം നിര്‍ദ്ദേശങ്ങള്‍  നല്‍കിക്കഴിഞ്ഞു. 


കച്ച്, ജാംനഗർ, ദ്വാരക, പോർബന്തർ എന്നിവയുൾപ്പെടെയുള്ള തീരദേശ ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതാത് ജില്ലകളിലെ കളക്ടർമാർ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി.  


ബിപോർജോയ് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇപ്രകാരമാണ് 


IMD പ്രകാരം, അടുത്ത 36 മണിക്കൂറിനുള്ളിൽ, ബിപോർജോയ്  ക്രമേണ ശക്തിപ്പെടുകയും അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ചെയ്യും.


ഗോവയിൽ നിന്ന് 850 കിലോമീറ്റർ പടിഞ്ഞാറ്, മുംബൈയിൽ നിന്ന് 880 കിലോമീറ്റർ തെക്ക് പടിഞ്ഞാറ്, പോർബന്തറിന് 890 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ്, കറാച്ചിയിൽ നിന്ന് 1170 കിലോമീറ്റർ തെക്ക് എന്നിങ്ങനെ കേന്ദ്രീകരിച്ചിരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത മൂന്ന് ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് IMD അറിയിച്ചു.


ബിപോർജോയ് ചുഴലിക്കാറ്റ് മൂലം ജൂൺ 10, 11, 12 തീയതികളിൽ കാറ്റിന്‍റെ വേഗത 45 മുതൽ 55 നോട്ട് വരെ ഉയരാൻ സാധ്യതയുണ്ട്. വേഗത 65-നോട്ട് കടന്നേക്കാം. ചുഴലിക്കാറ്റ് മൂലം തെക്കൻ ഗുജറാത്തും സൗരാഷ്ട്രയും ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.  


ചുഴലിക്കാറ്റ് ശക്തി പ്രപിക്കുന്നതിനാല്‍ എല്ലാ തുറമുഖങ്ങളിലും Distant Warning signal നല്‍കാന്‍  ആവശ്യപ്പെട്ടിട്ടുണ്ട്, എന്ന്  IMD യുടെ അഹമ്മദാബാദിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ മനോരമ മൊഹന്തി അറിയിക്കുന്നു.


ജാംനഗർ ജില്ലയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന 22 ഗ്രാമങ്ങളില്‍ നിന്നായി 76,000 ത്തോളം ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാൻ വിപുലമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന്  കളക്ടർ ബി എ ഷാ പറഞ്ഞു.


നിലവിൽ ഗോവയിൽ നിന്ന് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് 860 കിലോമീറ്റർ അകലെ കേന്ദ്രീകരിച്ചിരിക്കുന്ന 'ബിപോർജോയ് ' ചുഴലിക്കാറ്റ് മഹാരാഷ്ട്രയെയും കർണാടകയെയും ബാധിക്കാൻ സാധ്യതയുണ്ട്.


ഇന്ത്യ, ഒമാൻ, ഇറാൻ, പാക്കിസ്ഥാൻ എന്നിവയുൾപ്പെടെ അറബിക്കടലിനോട് ചേർന്നുള്ള രാജ്യങ്ങളിൽ കാര്യമായ ആഘാതം ഉണ്ടാകുമെന്ന തരത്തില്‍ യാതൊരു സൂചനയും IMD ഇതുവരെ നല്‍കിയിട്ടില്ല. 


തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 1 എന്ന സാധാരണ തീയതിക്ക് ഒരാഴ്ച കഴിഞ്ഞ് വ്യാഴാഴ്ചയാണ് കേരളത്തിൽ എത്തിയതെന്ന് ഐഎംഡി അറിയിച്ചു.


അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിന്‍റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്കും തമിഴ്‌നാടിന്‍റെ ചില ഭാഗങ്ങളിലേക്കും കർണാടകത്തിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും കാലവർഷം മുന്നേറുമെന്ന് IMD വ്യാഴാഴ്ച അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.