ന്യൂ ഡൽഹി : രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള സംയുക്ത സൈനിക മേധാവിയെ വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ അപകടത്തിൽ മരണം സംഖ്യ 13 ആയി. ആകെ 14 പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അതേസമയം ബിപിൻ റാവിത്തിന്റെ ആരോഗ്യനിലയെ കുറച്ച് യാതൊരു വിവരവും പുറത്ത് വിട്ടിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമെ മൃതദേഹം ആരുടെയൊക്കെയാണ് സ്ഥിരീകരിക്കാൻ സാധിക്കൂയെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 



ഉന്നത സൈനിക ഉദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും സ്റ്റാഫുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായികരുന്നത്. പ്രസിഡന്റ് രാംനാഥ് കോംവിന്ദ് തന്റെ ഔദ്യോഗിക പരിപാടികൾ എല്ലാം നിർത്തിവെച്ചു.


വ്യോമസേനയുടെ റഷ്യൻ നിർമിത Mi-17V5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. കൊയമ്പത്തൂരിലെ സുലൂരിൽ നിന്ന് ഊട്ടിയിലേക്ക് പോകവെയാണ് അപകടം. അപകടത്തെ കുറിച്ച് അന്വേഷണത്തിനായി വ്യോമസേന ഉത്തരവിട്ടു. 


മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം. നിലഗിരിയിലെ കട്ടേരി വനമേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. 


14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 9 പേരുടെ വിവരങ്ങൾ വ്യോമസേന ആദ്യം പുറത്ത് വിട്ടിരുന്നത്.


1. ജനറൽ ബിപിൻ റാവത്ത്
2. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്
3. ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ
4. ലഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിംഗ്
5. നായിക് ഗുർസേവക് സിംഗ്
6. നായക് ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.