ന്യൂഡല്‍ഹി: ലോക്ക്ഡൌണ്‍ കാലത്ത് പുറത്ത് നിന്നുള്ള ഭക്ഷണ൦ ഒഴിവാക്കി പലരും പാചകത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനു കഴിയാത്തവര്‍ ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, ഏതെങ്കിലും ഒരു ഭക്ഷണത്തിലല്ല ആളുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ലോക്ക്ഡൌണ്‍ (Corona Lockdown) കാലത്ത് ആളുകള്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്തത് 'ബിരിയാണി'(Biriyani)യാണെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി(Swiggy)യിൽ നിന്നുള്ള "സ്റ്റാറ്റ്ഇറ്റിസ്റ്റിക്സ് റിപ്പോർട്ട്: ദി ക്വാറൻറൈൻ പതിപ്പി''ലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്.


Video: ഈ പരസ്യം ഓരോ സ്ത്രീയുടെയും അവസ്ഥ!!


ഇന്ത്യക്കാർ അവരുടെ പ്രിയപ്പെട്ട റെസ്റ്റോറന്റുകളിൽ നിന്ന് "5.5 ലക്ഷം തവണ"യാണ് ബിരിയാണിക്ക് ഓർഡർ നൽകിയത്. ബട്ടർ നാൻ, മസാല ദോശ എന്നിവയാണ് തൊട്ടുപിന്നിലായി സ്ഥാനം പിടിച്ചത്. ബട്ടര്‍ നാന്‍ 3,35,185 തവണയും മസാല ദോശ 3,31,423 തവണയുമാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.


തുടര്‍ച്ചയായ നാലാം വര്‍ഷമാണ്‌ ഏറ്റവുമധികം ഓർഡർ ചെയ്ത വിഭവങ്ങളുടെ പട്ടികയിൽ ബിരിയാണി ഒന്നാമതെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മധുരപലഹാരങ്ങളുടെ കാര്യത്തില്‍ Choco Lava Cake ആണ് ഏറ്റവും അധികം ഓര്‍ഡര്‍ ലഭിച്ച മധുരപലഹാരം. 1,29,000 തവണയാണ് ഇത് ഓര്‍ഡര്‍ ചെയ്തത്. 


ബിരിയാണിയാണ് സ്വിഗ്ഗിയുടെ താരം!!


ഇതിനു പിന്നാലെ ഗുലാബ് ജാമുൻ (84,558 തവണ), ചിക് ബട്ടർ‌സ്കോച്ച് മൗസ് ​​കേക്ക് (27,317 തവണ) എന്നിവയും ചാര്‍ട്ടില്‍ ഇടം നേടി. ജന്മദിന പാര്‍ട്ടികള്‍ വീഡിയോ കോളില്‍ ഒതുങ്ങിയെങ്കിലും ഏകദേശം 1,20,000 കേക്കുകൾ പിറന്നാള്‍ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്തത്. 


ഇന്ത്യയുടെ ലോക്ക്ഡൌണ്‍ സമയത്ത് ഭക്ഷണം, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, മറ്റ് ഗാർഹിക വസ്തുക്കൾ എന്നിവയുള്‍പ്പടെ 40 ദശലക്ഷം ഓർഡറുകളാണ് സ്വിഗ്ഗി എത്തിച്ചുനല്‍കിയത്. 73,000 കുപ്പി സാനിറ്റൈസറുകളും ഹാൻഡ് വാഷും 47,000 ഫേസ് മാസ്കുകളും സ്വിഗ്ഗി ഈക്കാലയളവില്‍ വിതരണം ചെയ്തു.