Bizarre Claim by BJP: കോൺഗ്രസ് ഭരണകാലത്ത് വൈദ്യുതി ഇല്ലാതിരുന്നത് ജനസംഖ്യ വര്‍ദ്ധിപ്പിച്ചു...!! കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി
Bizarre Claim by BJP: കോൺഗ്രസിന്റെ കാലത്ത് രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിച്ചത് വൈദ്യുതി ക്ഷാമം മൂലമാണ് എന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി.
Hubli: കോൺഗ്രസ് ഭരണകാലത്ത് രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിച്ചത് വൈദ്യുതി ക്ഷാമം മൂലമാണ് എന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി. ഹാസൻ ജില്ലയിലെ ബെല്ലൂരിൽ നടന്ന ബിജെപിയുടെ വിജയ് സങ്കൽപ യാത്രയെ അഭിസംബോധന ചെയ്തു സംസാരിക്കവേ ആണ് മന്ത്രിയുടെ ഈ പ്രസ്താവന
"കോൺഗ്രസ് അവരുടെ ഭരണകാലത്ത് കുറച്ച് വൈദ്യുതിയാണ് നൽകിയത്. വൈദ്യുതി കൃത്യമായി നൽകാൻ കഴിയാത്തതിനാൽ കോൺഗ്രസ് ഭരണകാലത്ത് ജനസംഖ്യ വർദ്ധിച്ചു," പ്രഹ്ളാദ് ജോഷി പറഞ്ഞു.
ദീർഘനാളായി അധികാരത്തിന് പുറത്തായതിനാൽ കോൺഗ്രസ് നേതാക്കളുടെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തിന് പാർലമെന്‍റില്‍ സംസാരിക്കുമ്പോൾ വസ്തുതകളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് രാഹുല്‍ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആധികാരികതയെക്കുറിച്ച് ചോദിച്ചപ്പോൾ, രാഹുല്‍ യാതൊരു അടിസ്ഥാനവും പറഞ്ഞില്ല. സ്പീക്കർക്കും ചെയർമാനുമെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ദൗർഭാഗ്യകരമാണ്, മന്ത്രി പറഞ്ഞു.
അഴിമതിക്കെതിരെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച പ്രഹ്ളാദ് ജോഷി അഴിമതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസിന് യാതൊരു ധാർമ്മിക അധികാരമില്ലെന്നും അവകാശപ്പെട്ടു. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ നിരവധി നിഗൂഢമായ വ്യാപാര ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ട്, ജോഷി പറഞ്ഞു.
കര്‍ണ്ണാടകയില്‍ അടുത്തിടെ BJP MLA കൈക്കൂലി വാങ്ങിയതിന് പിടിയിലായ സംഭവത്തേയും അദ്ദേഹം ന്യായീകരിച്ചു. ലോകായുക്ത റെയ്ഡുകളിൽ സംസ്ഥാന ഭരണകൂടം പ്രശംസ അർഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാര സ്ഥാനങ്ങൾ ഉള്ളതിനാൽ റെയ്ഡുകൾ നിർത്താമായിരുന്നു, പക്ഷേ, അത് ചെയ്തില്ല. തെറ്റ് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം. അന്വേഷണം നടക്കുകയാണ്. ലോകായുക്തയുടെ അധികാരം കോൺഗ്രസ് ലംഘിച്ചെന്നും ജോഷി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...