Bizarre Incident: മഴയുടെ ദൈവമായ ഇന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍..!! മഴ പെയ്യിക്കാത്തതിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  സുമിത് കുമാർ യാദവ് എന്ന കർഷകനാണ് പരാതി നല്‍കിയത്. ഉത്തര്‍ പ്രദേശിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ നിന്നുള്ള ഒരു കർഷകനാണ്  മഴയുടെ ദൈവമായ ഇന്ദ്രനെതിരെ രേഖാമൂലം പരാതി നൽകിയത്.  ഗോണ്ട ജില്ലയിലെ ഝാല ഗ്രാമത്തിലെ താമസക്കാരനായ സുമിത് കുമാർ യാദവ് എന്ന കർഷകനാണ്  പരത്തി സമര്‍പ്പിച്ചത്.  ശനിയാഴ്ച ഗോണ്ട ജില്ലയിൽ സമ്പൂർണ സമാധാൻ ദിവസ് - സമ്പൂർണ പരാതി പരിഹാര ദിനം നടത്തിയിരുന്നു.  ആ അവസരത്തിലാണ് കര്‍ഷകന്‍  ഈ പരാതി സമര്‍പ്പിച്ചത്.   


ജില്ലയിൽ മഴക്കുറവ് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചതായി കര്‍ഷകന്‍  തന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടി. പ്രദേശത്തെ മഴക്കുറവിനും വരൾച്ചയ്ക്കും അയാള്‍ ഇന്ദ്രദേവനെയാണ് കുറ്റപ്പെടുത്തിയത്.  



കഴിഞ്ഞ കുറേ മാസങ്ങളായി ജില്ലയില്‍ മഴ പെയ്തിട്ടില്ല എന്ന് കര്‍ഷകന്‍ ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. വരൾച്ച കാരണം ജനങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യം മൃഗങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിച്ചു. ഇതുമൂലം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്. അതിനാൽ, ഈ പരാതിയില്‍  ഉചിതമായ നടപടി സ്വീകരിക്കാനും അഭ്യർത്ഥിക്കുന്നു, കര്‍ഷകന്‍ തന്‍റെ പരാതിയില്‍ കുറിച്ചു.  


എന്നാല്‍, അതിലും വിചിത്രമായ സംഗതി,  എൻഎൻ വർമ എന്ന ഒരു റവന്യൂ ഉദ്യോഗസ്ഥൻ ദേവേന്ദ്രനെതിരായ പരാതി കത്ത് വായിയ്ക്കുക പോലും  ചെയ്യാതെ  തുടർനടപടികൾക്കായി കത്ത്  ഡിഎം ഓഫീസിലേക്ക് ശുപാർശ ചെയ്തു...!! 


ഒരു പരാതി കത്തിൽ “മഴ ദൈവ”ത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ഈ കത്ത് വായിക്കുക പോലും ചെയ്യാതെ തുടർനടപടികൾക്കായി അദ്ദേഹം ഡിഎം ഓഫീസിലേക്ക് അയച്ചു.


എന്നാല്‍, കത്ത് വൈറലായതോടെ  താൻ അത്തരമൊരു കത്ത് ഫോർവേഡ് ചെയ്തിട്ടില്ലെന്ന് വർമ്മ പറഞ്ഞു.  ആ പരാതി കത്തിൽ കാണുന്ന മുദ്രയും  നിഷേധിച്ച അദ്ദേഹം ഡ്യൂപ്ലിക്കേറ്റ് സീൽ ആണെന്നും വാദിച്ചു.  സമ്പൂർണ സമാധാൻ ദിവസിൽ ലഭിക്കുന്ന പരാതികൾ അതത് വകുപ്പുകളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നു, ഈ പരാതികൾ ഒരിക്കലും മറ്റ് ഓഫീസുകളിലേക്ക് കൈമാറില്ല. അതിനാൽ, ഇതെല്ലാം കെട്ടിച്ചമച്ചതായി തോന്നുന്നു. ഇത് അന്വേഷിക്കുകയാണ്, വര്‍മ്മ പറഞ്ഞു.  


കത്തിൽ അദ്ദേഹത്തിന്‍റെ ഒപ്പും  'അടുത്ത നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുന്നു' എന്ന  പരാമർശവും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.