വയോധികന്‍റെ വന്‍കുടലില്‍ സ്റ്റീല്‍ കപ്പ്; അന്തം വിട്ട് ഡോക്ടര്‍മാര്‍
വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വയോധികന്‍റെ വന്‍കുടലില്‍ സ്റ്റീല്‍ കപ്പ് കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന് ഒടുവില്‍ ഡോക്ടര്‍മാര്‍ സ്റ്റീല്‍ കപ്പ് പുറത്തെടുത്തു. ഇതെങ്ങനെ വന്‍കുടലില്‍ എത്തി എന്ന ചോദ്യത്തിന് വയോധികന്‍ തന്നെ മറുപടി നല്‍കി.
ഭോപ്പാല്‍: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വയോധികന്‍റെ വന്‍കുടലില്‍ സ്റ്റീല്‍ കപ്പ് കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന് ഒടുവില്‍ ഡോക്ടര്‍മാര്‍ സ്റ്റീല്‍ കപ്പ് പുറത്തെടുത്തു. ഇതെങ്ങനെ വന്‍കുടലില്‍ എത്തി എന്ന ചോദ്യത്തിന് വയോധികന്‍ തന്നെ മറുപടി നല്‍കി.
വയറുവേദനയ്ക്ക് വയോധികന്‍ ആദ്യം ചികിത്സ തേടിയത് ഒരു വ്യാജ ഡോക്ടറുടെ അടുത്തായിരുന്നു. സ്റ്റീല്‍ കപ്പ് ഉപയോഗിച്ച് വയറുവേദന മാറ്റിത്തരാമെന്ന അയാളുടെ വാക്ക് വിശ്വസിച്ച വയോധികന്‍ ചികിത്സയ്ക്ക് തയ്യാറായി. മലദ്വാരത്തിലൂടെ സ്റ്റീല്‍ കപ്പ് അകത്തേക്ക് കയറ്റിയുള്ള ചികിത്സക്കാണ് വയോധികന്‍ വിധേയനായത്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം.
വ്യാജ ഡോക്ടറുടെ സ്റ്റീല്‍ കപ്പ് ചികിത്സക്ക് ശേഷവും ശാരീരിക അസ്വസ്ഥതകള്‍ നേരിടേണ്ടി വന്ന വയോധികന്‍ മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു ഡോക്ടറെ സമീപിച്ചത്. എക്സ്-റേയില്‍ സംശയം തോന്നിയ ഡോക്ടര്‍ വിശദമായ പരിശോധനയ്ക്ക് വയോധികനെ വിധേയനാക്കി. അപ്പോഴാണ് 'സ്റ്റീല്‍ കപ്പ്' മരുന്നിന്‍റെ കഥ പുറത്തായത്.