ചെന്നൈ:തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിമുറുക്കി ബിജെപി നേതൃത്വം,എഐഎഡിഎംകെ പ്രഖാപിച്ച രാജ്യസഭാ സ്ഥാനാര്‍ഥിയായി തമിഴ് മനിലാ കോണ്‍ഗ്രെസ് നേതാവ് ജികെ വാസന്‍ ഇടം പിടിച്ചത്,


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി യുടെ സമ്മര്‍ദം കാരണമാണ്.നേരത്തെ ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ വാസന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ എഐഎഡിഎംകെ പ്രഖ്യാപിച്ച രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ എം തമ്പിദുരൈ,കെപി മുനിസാമി എന്നിവര്‍ക്കൊപ്പം വാസനും ഇടം പിടിക്കുകയായിരുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ എന്ന നിലയില്‍ മത്സരിച്ച ബിജെപിക്കും എഐഎഡിഎംകെയ്ക്കും വലിയ തിരിച്ചടിയാണുണ്ടായത്.എന്നാല്‍ പിന്നീട് കരുതലോടെ ഇടപെട്ട ബിജെപി നേതൃത്വം തമിഴ്നാട്ടില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്.


പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംസ്ഥാനത്ത് നടക്കുമ്പോഴും അനുകൂല പ്രകടനങ്ങള്‍ നടത്തുന്നതിനും ബിജെപി നേതൃത്വത്തിന് കഴിഞ്ഞു.നിലവില്‍ തമിഴ്നാടിന് കേന്ദ്രമന്ത്രി സഭയില്‍ പ്രാതിനിധ്യം ഇല്ല,അടുത്ത മന്ത്രിസഭാ പുനഃസംഘടനയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള വര്‍ മന്ത്രിസഭയില്‍ ഇടം പിടിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നതിനും കഴിയില്ല.എന്തായാലും ബിജെപി ദേശീയ നേതൃത്വം തമിഴ്നാടിനെ ഗൗരവമായി തന്നെ കാണുകയാണ്.


സുപ്പര്‍ താരം രജനീകാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നത് ബിജെപി നേതൃത്വത്തിന്‍റെ അറിവോടെയാണ്.രജനികാന്ത് തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുവാന്‍ തയ്യാറായാല്‍ അതിലൂടെ തമിഴ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ഉറപ്പിക്കാം എന്നാണ് ബിജെപിയുടെ പ്രതീക്ഷ,അതുകൊണ്ട് തന്നെ കരുതലോടെയാണ് ബിജെപി നേതൃത്വം തമിഴ്നാടിന്‍റെ കാര്യത്തില്‍ നീങ്ങുന്നത്‌.നിലവില്‍ തങ്ങള്‍ അനുഭവിക്കുന്ന നേതൃദാരിദ്ര്യം മറികടക്കുന്നതിനായി ജനസ്വാധീനം ഉള്ള പലരെയും പാര്‍ട്ടിയില്‍ എത്തിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.