Meghalaya Assembly Elections 2023: മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 60 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
Meghalaya Assembly Elections 2023: മേഘാലയയിലെ 60 അസംബ്ലി സീറ്റുകളിലേക്കും ഫെബ്രുവരി 27 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 2023 മാർച്ച് 2 ന് വോട്ടെണ്ണൽ നടക്കും.
Meghalaya Assembly Elections 2023: മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പൂര്‍ണ്ണ തയ്യാറെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 60 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി.
മേഘാലയത്തില്‍ ആകെയുള്ള 60 സീറ്റുകളിലെയ്ക്കുമുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി ഒറ്റത്തവണയായി പ്രഖ്യാപിച്ചത്. ഇന്ന് അതായത് ഫെബ്രുവരി 2 വ്യാഴാഴ്ചയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. മേഘാലയയിലെ 60 അസംബ്ലി സീറ്റുകളിലേക്കും ഫെബ്രുവരി 27 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
Also Read: Viral: പരീക്ഷാഹാളില്‍ 500 പെണ്‍കുട്ടികള്‍ക്കിടെയില്‍ ഒരു ആണ്‍കുട്ടി...! പിന്നീട് സംഭവിച്ചത്
മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് 2023 ജനുവരി 31-ന് വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിർദ്ദേശ പ്രതിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 7 ആണ്. എല്ലാ സ്ഥാനാർത്ഥികളുടെയും നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന 2023 ഫെബ്രുവരി 8 ന് നടക്കും, നാമനിർദ്ദേശങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി 10 ഫെബ്രുവരി 2023 ആണ്. ഫെബ്രുവരി 27 ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം 2023 മാർച്ച് 2 ന് വോട്ടെണ്ണൽ നടക്കും.
മേഘാലയയ്‌ക്കൊപ്പം ഫെബ്രുവരി 16ന് ത്രിപുരയിലും ഫെബ്രുവരി 27ന് നാഗാലാൻഡിലും തിരഞ്ഞെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം മാർച്ച് രണ്ടിന് ഒരേസമയമാണ് പ്രഖ്യാപിക്കുക
മേഘാലയയെക്കുറിച്ച് പറയുകയാണെങ്കിൽ, നിലവിൽ നാഷണൽ പീപ്പിൾസ് പാർട്ടി സർക്കാരാണ് അധികാരത്തില്‍ ഉള്ളത്. കോൺറാഡ് സാംഗ്മയാണ് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...